20 January Thursday

‘കാണാതായി ’പത്ത് വർഷങ്ങൾക്കുശേഷം ശാന്ത നാട്ടിലെത്തി; കണ്ടെത്തിയത്‌ ഒഡീഷയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

ശാന്ത ആസിയ മിഷൻ പ്രവർത്തക സുലക്ഷണക്കൊപ്പം


കഴക്കൂട്ടം> കാണാതായി പത്തുവർഷങ്ങൾക്ക്‌ ശേഷം  അയിരുപ്പാറ കൊടിക്കുന്നിൽ തടത്തരികത്ത്‌ വീട്ടിൽ ശാന്ത (60)   സ്വന്തം നാട്ടിൽ തിരിച്ചെത്തി.  പത്തു വർഷത്തെ ഇടവേളക്ക് ശേഷം ഒഡിഷയിൽ നിന്നാണ്  ശാന്തയെ കണ്ടെത്തിയത്.

ഏക മകൾ 2009ൽ ട്രയിനിൽ നിന്ന്‌ വീണു മരിച്ചതിനെ തുടർന്ന്‌ ശാന്തയ്ക്ക്‌ മാനസിക  അസ്വാസ്ഥ്യമുണ്ടായിരുന്നു. തുടർന്ന്‌, 2011ലാണ്‌ ശാന്തയെ വീട്ടിൽ നിന്ന്‌ കാണാതാകുന്നത്‌.
വീട്ടുകാരും ബന്ധുക്കളും പലയിടങ്ങളിലും അന്വഷണം നടത്തിയെങ്കിലും കണ്ട്‌ കിട്ടിയില്ല. തുടർന്ന്‌ വീട്ടുകാർ പോത്തൻകോട് പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

2012ൽ ശാന്തയെ കണ്ടെത്താനായില്ലെന്ന് കാണിച്ച്‌ പൊലിസ് കോടതിയിൽ റിപ്പോർട്ട്‌ നൽകി. മാനസിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്ന ഇവർ ഒഡിഷയിലെത്തുകയായിരുന്നു. തെരുവിൽ ജീവിച്ചിരുന്ന ശാന്തയെ ആസിയ മിഷൻ  സന്നദ്ധ സംഘടന ഏറ്റെടുത്ത് സംരക്ഷിച്ച്‌ അനുബന്ധ ചികിത്സകളും നൽകി.  മാനസിക ആരോഗ്യം വീണ്ടെടുത്ത ശാന്ത വീട്ട്‌ അഡ്രസ്‌ അധികൃതർക്ക് നൽകുകയായിരുന്നു.

തുടർന്ന്  പോത്തൻകോട് സ്റ്റേഷനുമായി ബന്ധപ്പെട്ട് ശാന്തയെ വീട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.സംഘടനയുടെ നേതൃത്വത്തിൽ ബുധൻ രാവിലെ ഒമ്പതിന് പോത്തൻകോട് സ്റ്റേഷനിൽ ശാന്തയെ എത്തിച്ചു. തുടർന്ന് ശാന്തയുടെ സഹോദരൻ ജോർജ് സ്റ്റേഷനിലെത്തി ഇവരെ തിരിച്ചറിഞ്ഞു. ഇവരുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചു പോയിരുന്നു.

ശാന്തയെ സുരക്ഷിതമായി എത്തിച്ച സന്നദ്ധ പ്രവർത്തക മുംബൈ സ്വദേശിനിയായ സുലക്ഷണയ്ക്ക് പോത്തൻകോട് പൊലീസ് ഉപഹാരം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top