ന്യൂഡൽഹി
അടച്ചുപൂട്ടലിന്റെ ഏറ്റവും വലിയ കെടുതി അനുഭവിക്കുന്ന രാജ്യത്തെ അസംഘടിതമേഖലാ തൊഴിലാളികള്‍ക്ക് ആശ്വാസം അകലെ. രാജ്യത്തെ 46.1 കോടി തൊഴിലാളികളിൽ 36.9 കോടിയും പണിയെടുക്കുന്നത് അസംഘടിതമേഖലയിലാണ്. 2018ലെ കണക്ക് പ്രകാരം ഇതില്‍ ഭൂരിപക്ഷവും അതിഥിത്തൊഴിലാളികളാണ്.
രാജ്യത്തെ സമ്പദ്ഘടന താങ്ങിനിർത്തുന്നതിൽ പ്രധാനപങ്ക് അസംഘടിത തൊഴിലാളികൾക്കാണ്. കയറ്റുമതി അധിഷ്ഠിത വ്യവസായകേന്ദ്രങ്ങൾ, ഉൽപ്പാദന ഇടനാഴികൾ, സ്വർണ–-വജ്ര സംസ്കരണ മേഖല, കാർഷികോൽപ്പാദനം, തെരുവുവ്യാപാരം, ഇതര അസംഘടിതമേഖലയിൽ കുറെ വര്‍ഷമായി താൽക്കാലിക തൊഴിലാളികളുടെ എണ്ണം പെരുകി. പല സംസ്ഥാനങ്ങളും തൊഴിൽനിയമം മരവിപ്പിച്ചതോടെ ബഹുഭൂരിപക്ഷത്തിനും തൊഴിൽസുരക്ഷയോ സാമൂഹ്യ സുരക്ഷയോ ഇല്ല.
കാർഷികത്തകർച്ചയുടെ ആക്കം കൂടിയതിനാൽ കഴിഞ്ഞ ദശകങ്ങളിൽ ഗ്രാമങ്ങളിൽനിന്ന് കോടിക്കണക്കിനാളുകളാണ് ഉപജീവനത്തിനായി നഗരങ്ങളിലെത്തിയത്. നഗരങ്ങളിൽ തുച്ഛമായ വരുമാനത്തിന് പണിയെടുക്കാൻ ഇവര്‍ നിർബന്ധിതരായി. അന്നന്നത്തെ പട്ടിണി അകറ്റുക എന്നതിനപ്പുറം മറ്റൊന്നും സ്വപ്നംകാണാനുള്ള അവകാശമില്ലാത്ത ഇവരാണ് രണ്ടുമാസമായി ദുരിമനുഭവിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..