09 May Sunday

ഇവിടെയെനിക്കൊരു വീടുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020

മനുഷ്യായുസ്സിൽ ആകെയുള്ള ആഗ്രഹങ്ങളിൽ ഏറ്റവും പ്രധാനമാണ്‌ അടച്ചുറപ്പുള്ള വീട്‌. മഴയും വെയിലും ഏൽക്കാത്ത, സ്വന്തം കുടുംബം പാർക്കുന്ന വീട്‌. കുഞ്ഞുങ്ങളുടെ കളി ചിരി നിറയുന്ന പ്രതീക്ഷയുടെ മേലാപ്പിൽ മഴവില്ലുകൾ വിരിയുന്ന വീട്‌.

കേരളത്തിൽ രണ്ടരലക്ഷത്തോളം കുടുംബങ്ങൾ സർക്കാർ ലൈഫ്‌ പദ്ധതിയിൽ പണിത വീട്ടിൽ ആത്മാഭിമാനത്തോടെ കഴിയുന്നു. ഇപ്പോഴവർക്ക്‌ ലൈഫ്‌ തന്നെയാണ്‌ ജീവിതം.  പ്രളയം, കോവിഡ്‌ തുടങ്ങിയ ദുരന്തങ്ങളും പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പുകളും അതിജീവിച്ചാണ്‌ ഇത്രയും വീടുകൾ സർക്കാർ ഇച്ഛാശക്തിയോടെ പൂർത്തിയാക്കിയത്‌.

ആകെ ചെലവഴിച്ചത്‌  8491.50 കോടി
ലൈഫ്‌ പദ്ധതിക്കായി  8491.50 കോടി രൂപയാണ്‌  
ഇതുവരെ ചെലവഴിച്ചത്. ഇതിൽ  2501.50 കോടി രൂപ  
തദ്ദേശഭരണസ്ഥാപന വിഹിതമാണ്‌. സംസ്ഥാനവിഹിതം 2183 കോടി. ഹഡ്കോ വായ്‌പ മുഖേന 2,750 കോടി രൂപയും തദ്ദേശഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പലിശയും സംസ്ഥാന സർക്കാരാണ്‌ നൽകുന്നത്.  

സംസ്ഥാനവിഹിതം    2183 കോടി
ലൈഫ് മിഷന്‌     792 കോടി
പിഎംവൈഎക്കുള്ള (അർബൻ)  
സംസ്ഥാനവിഹിതം    300 കോടി
പിഎംവൈഎക്കുള്ള (റൂറൽ)
സംസ്ഥാന വിഹിതം    80 കോടി
എസ്‌സി, എസ്‌ടി, മൽസ്യം    980 കോടി
മൂന്നാം ഘട്ടത്തിനു നൽകിയ
സംസ്ഥാനവിഹിതം    31 കോടി

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം    2501.50 കോടി
ലൈഫ് മിഷന്‌     1693.50 കോടി
പിഎംവൈഎക്കുള്ള (അർബൻ)     337 കോടി
പിഎംവൈഎക്കുള്ള (റൂറൽ)    471 കോടി

കേന്ദ്ര വിഹിതം     1,057 കോടി
പിഎംവൈഎ  (അർബൻ)    936 കോടി
പിഎംവൈഎക്കുള്ള ( റൂറൽ )    121 കോടി
ഹഡ്കോ വായ്‌പ    2,750 കോടി
ലൈഫ് മിഷന്‌    1950 കോടി
നഗരസഭയ്‌ക്ക്‌    800 കോടി

കേന്ദ്രസഹായം തുച്ഛം
നാല്‌ ലക്ഷംരൂപയാണ്‌ ഒരു വീടിന്‌ നൽകുന്നത്‌. ഇതിൽ പിഎംവൈഎയുടെ ഭാഗമായി   നഗരങ്ങളിൽ ഒന്നര ലക്ഷംരൂപയും ഗ്രാമങ്ങളിൽ 72,000 രൂപയുമാണ്‌ കേന്ദ്രം നൽകുന്നത്‌. ഭൂരിപക്ഷം തുകയും  തദ്ദേശഭരണസ്ഥാപനങ്ങളും സംസ്ഥാന സർക്കാരുമാണ്‌ വഹിക്കുന്നത്‌.

 

വടക്കാഞ്ചേരി മറക്കാമോ?
വീടില്ലാതെ തെരുവിലും ചായ്‌പിലും ഓലക്കൂരയിലും അന്തിയുറങ്ങുന്നവരുടെ ജീവിതങ്ങളിലാണ്‌ അനിൽ അക്കര എംഎൽഎയും യുഡിഎഫും കരിനിഴൽ വീഴ്ത്തിയത്‌. ലൈഫ് പദ്ധതിയിലൂടെ വടക്കാഞ്ചേരിയിൽ നിർമാണമാരംഭിച്ച  140 കുടുംബങ്ങൾക്കുള്ള ഫ്ളാറ്റ് സമുച്ചയം അവസാനഘട്ടത്തിൽ എത്തിനിൽക്കേയാണ്‌ യുഡിഎഫ്‌ രാഷ്ട്രീയ വിരോധത്താൽ തടഞ്ഞിട്ടത്‌. 

ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കെട്ടുകഥകൾ എംഎൽഎ നിരത്തി. കേന്ദ്രം ഭരിക്കുന്ന ബിജെപി ഒത്താശ ചെയ്തതോടെ കേസായി, അന്വേഷണമായി. കരാറുകാരൻ പണി നിർത്തി. മരിക്കുംമുമ്പ് സ്വന്തംവീട്ടിലുറങ്ങണമെന്ന ഏറ്റവും ദരിദ്രരായവരുടെ സ്വപ്നമാണ് അതോടെ പൊലിഞ്ഞത്‌.

സ്പോൺസർചെയ്ത  റെഡ് ക്രസന്റുമായി ലൈഫ്മിഷനോ സർക്കാരോ പണമിടപാട്‌ നടത്തിയിട്ടില്ല. യൂണിടാക്കിനെ നിർമാണം ഏൽപ്പിച്ചതും റെഡ്ക്രസന്റ് നേരിട്ട്. റെഡ്ക്രസന്റ് ജനറൽ സെക്രട്ടറി മുഹമ്മമദ് അറ്റീഫ് അൽ ഹലാഹി അടക്കം നാലു യുഎഇ പൗരന്മാരും എം എ യൂസഫലിയും പങ്കെടുത്ത യോഗത്തിലാണ് ഫ്ളാറ്റും ആശുപത്രിയും പണിത് കൈമാറാൻ രേഖാമൂലം അറിയിച്ചത്. ഫ്ളാറ്റിനുള്ള ഭൂമി കൈമാറുകമാത്രമാണ് സർക്കാർ ചെയ്തത്.


 

നന്മയുള്ള കേരളം (എംഎൽഎ ഒഴികെ)
‘‘ഉപകാരം ചെയ്യണ്ട, ഞങ്ങടെ കഞ്ഞിയിൽ മണ്ണ്‌ വാരിയിടാതിരുന്നെങ്കിൽ... അതിനുള്ള നന്മയെങ്കിലും ഇല്ലാതെ പോയല്ലോ... ’’ വടക്കാഞ്ചേരി നഗരസഭ മംഗലം സൗത്ത് ഡിവിഷൻ പനങ്ങാട്ടുകരയിലെ വത്സല സുബ്രഹ്മണ്യന്റെ കണ്ണീര്‌ തോരുന്നില്ല.
‘‘തൊഴിലുറപ്പ്‌ കൂലിയിൽനിന്ന്‌ വീട്ടുവാടകയും രണ്ടുപേരുടെ ചികിത്സാചെലവും മകന്റെ പഠനച്ചെലവും കഴിഞ്ഞാലെന്തുണ്ടാവും... അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമല്ലാതെ.. വീടുകിട്ടിയാൽ വാടകക്കാശെങ്കിലും മിച്ചംപിടിക്കാമെന്ന്‌ കരുതിയതാണ്. ആ പ്രതീക്ഷയിലാണ്‌...’’ കണ്ണീരിനാൽ മുഴുമിപ്പിക്കാനാവാതെ വാടകവീട്ടിലിരുന്ന്‌ വത്സല വിലപിച്ചു. 

ഡിവിഷൻ കൗൺസിലർ സ്വപ്ന ശശിയുടെ സഹായത്തോടെ ലൈഫിൽ അപേക്ഷ നൽകി. പ്രതീക്ഷയിൽ കഴിയുമ്പോഴാണ് നിർമാണം നിർത്തിവച്ചെന്ന വാർത്ത കേട്ടത്. അനിൽ അക്കര എംഎൽഎയാണ്‌ അതിന് പിന്നിലെന്നറിഞ്ഞപ്പോൾ തകർന്നുപോയെന്നും വത്സല.

ഭർത്താവ് സുബ്രഹ്മണ്യൻ നട്ടെല്ലിന് തകരാറായി വിശ്രമത്തിലാണ്. മകൻ ആദിത്യൻ പത്തിൽ പഠിക്കുന്നു. വികലാംഗയും രോഗിയുമായ സഹോദരി രത്നം ഞങ്ങൾക്കൊപ്പമാണ്. തൊഴിലുറപ്പിലെ കൂലികൊണ്ടാണ് കുടുംബം പുലർത്തുന്നത്. 18 വർഷമായി വാടകവീട്ടിൽ. സ്വന്തം വീട്ടിലേക്ക്‌ മാറാമെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ ഈ ചതി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top