15 May Saturday

നാടാകെ വിജയാരവം ; ആഘോഷമാക്കി വീട്ടകങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതി.  40 വർഷത്തിനുശേഷമാണ്‌ 
ഒരു മുന്നണിക്ക്‌ കേരളത്തിൽ ഭരണത്തുടർച്ചയുണ്ടായത്‌. ബിജെപിയുടെ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്‌തതിന്റെ 
സന്തോഷത്തിലാണ്‌ മതനിരപേക്ഷ കേരളം

തിരുവനന്തപുരം
നാല്‌ പതിറ്റാണ്ടിന്റെ കേരളചരിത്രം തിരുത്തിയ എൽഡിഎഫിന്റെ തുടർവിജയം ആഘോഷമാക്കി വീട്ടകങ്ങൾ. എല്ലാ കുടുംബാംഗങ്ങളും   തെരഞ്ഞെടുപ്പ്‌ ഫലമറിയാൻ രാവിലെതൊട്ട്‌ ടിവിക്ക്‌ മുന്നിലെത്തി. അടുക്കളപ്പണികളുൾപ്പെടെ അതിരാവിലെ തീർത്ത്‌ ആകാംക്ഷയോടെ അമ്മമാരുൾപ്പെടെ ഫലപ്രഖ്യാപനത്തിന്‌ കാതോർത്തു. എൽഡിഎഫ്‌ വ്യക്തമായ ലീഡ്‌ നിലനിർത്തിയതോടെ പല വീടുകളിലും ആഹ്ലാദാരവമായി. നിലംപരിശായ യുഡിഎഫിനെ സാമൂഹ്യമാധ്യമങ്ങളിൽ പൊങ്കാലയിട്ടും വട്ടപ്പൂജ്യമായ ബിജെപിയെ കടന്നാക്രമിച്ചും യുവാക്കൾ വിജയം ആഘോഷമാക്കി. ഉറപ്പായ എൽഡിഎഫ്‌ വിജയം ആഘോഷിക്കാൻ നേരത്തേ കരുതിവച്ച പടക്കങ്ങളുമായി കുട്ടികൾ മുറ്റങ്ങളിലേക്കിറങ്ങി.

കൂട്ടംകൂടിയുള്ള ആഘോഷങ്ങൾ അസാധ്യമായതോടെ പായസം തയ്യാറാക്കി സമീപ വീടുകളിൽ വിതരണംചെയ്യാൻ കുടുംബാംഗങ്ങൾ മത്സരിക്കുന്ന കാഴ്‌ച കേരളമെങ്ങും കാണാമായിരുന്നു. 

80ൽനിന്ന്‌ എൽഡിഎഫ്‌ മുന്നേറ്റം 90 കടന്നതോടെ ഏറെ ആഹ്ലാദം വീട്ടമ്മമാർക്കായിരുന്നു. മിക്ക വീട്ടമ്മമാരും മഹാമാരിക്കാലത്ത്‌ സൗജന്യ കിറ്റുകളിൽ കിട്ടിയ വിഭവങ്ങൾകൊണ്ടാണ്‌ പായസവും മധുരവിഭവങ്ങളും തയ്യാറാക്കിയത്‌. എൽഡിഎഫിന്റെ ഘടകകക്ഷികളുടെ പ്രധാന ഓഫീസുകളിലെല്ലാം പ്രവർത്തകർ മധുരം വിളമ്പി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top