28 September Tuesday

സ്‌കൂൾമുറ്റത്തെ 
വീട്ടുകാർ ; കുടുംബത്തിലെ 
3 പേർ ഒരേ വിദ്യാലയത്തിൽ 
അധ്യാപകർ

വിനോദ്‌ തലപ്പള്ളിUpdated: Friday Jul 16, 2021



തിരൂർ (മലപ്പുറം)
രഘുനാഥ്‌ മാഷിന്‌ കൂട്ടായി ഭാര്യയും സഹോദരിയും അധ്യാപകരായെത്തിയതോടെ ‘തെക്കേവീട്ടു’കാർക്ക്‌ സ്‌കൂൾകാര്യം കുടുംബവിശേഷം‌. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌ ഒരു വീട്ടിൽനിന്ന്‌ മൂന്നുപേർ  ഒരേസർക്കാർ വിദ്യാലയത്തിൽ അധ്യാപകരാകുന്ന അപൂർവത. മഹാമരിയിൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണെങ്കിലും അധ്യാപകരെ നിയമിക്കാനുള്ള സർക്കാർ തീരുമാനമാണ് സ്കൂൾ കാര്യം വീട്ടുകാര്യമാക്കിയത്.

തൃക്കണ്ടിയൂർ സ്വദേശി രഘുനാഥ് 14 വർഷമായി ഹയർ സെക്കൻഡറി കോമേഴ്‌സ് വിഭാഗം അധ്യാപകനാണ്. ഭാര്യ ശോഭന ഹൈസ്‌കൂൾ വിഭാഗത്തിൽ സാമൂഹ്യശാസ്‌ത്രത്തിലും സഹോദരി അഞ്ജുഷ കണക്ക് അധ്യാപികയായും വ്യാഴാഴ്‌ച ജോലിയിൽ പ്രവേശിച്ചു‌. ഇരുവരും ബോയ്സ് ഹൈസ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിനിടെയാണ്‌ എട്ടുമാസം മുമ്പ്‌ പിഎസ്‌സി ലിസ്‌റ്റിൽ സ്ഥിരം നിയമന‌ ശുപാർശ ലഭിച്ചത്‌. കോവിഡിൽ സ്‌കൂൾ തുറക്കാത്തതിനാൽ  നിയമനം നീണ്ടു. സ്‌കൂൾ തുറന്നില്ലെങ്കിലും നിയമന ഉത്തരവ്‌ ലഭിച്ചവരെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഇരുവർക്കും  തുണയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top