19 January Tuesday

വിവാദമല്ല; ഉയരുന്നത്‌ വികസനച്ചർച്ച

കെ ശ്രീകണ‌്ഠൻUpdated: Saturday Nov 14, 2020


തിരുവനന്തപുരം
പത്രിക സമർപ്പണ ഘട്ടത്തിലേക്ക്‌ കടന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചൂടും ആവേശവുമേറി. വികസനം, ക്ഷേമം എന്നിവയിലൂന്നിയുള്ള പ്രചാരണതന്ത്രമാണ്‌ എൽഡിഎഫന്റേത്‌. പ്രളയ ദുരന്തത്തിലും കോവിഡ്‌ പ്രതിരോധത്തിലും ജനങ്ങളോട്‌ മുഖംതിരിച്ച യുഡിഎഫ്‌, സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലാണ്‌ അഭയം തേടുന്നത്‌.

ഇഡി‌ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയനിറം കൂടുതൽ തെളിയുന്നത്‌ പ്രചാരണരംഗത്ത്‌ ചർച്ചയായിട്ടുണ്ട്‌. എൽഡിഎഫ്‌ 16ന്‌ ബൂത്തുകളിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധപരിപാടിയിൽ, ഇഡിയുടെയും മറ്റും രാഷ്‌ട്രീയ ഉന്നം ജനങ്ങൾക്കുമുമ്പിൽ കൂടുതൽ അനാവൃതമാകും.


 

അടുക്കളമുതൽ പെൻഷൻവരെ
വിവാദമല്ല, വികസനമാണ്‌ പ്രചാരണത്തിന്റെ കാതൽ എന്നതിലാണ്‌ എൽഡിഎഫ്‌ ഊന്നുന്നത്‌. കോവിഡ്‌ ദുരിതകാലത്ത്‌ നടത്തിയ സമൂഹ അടുക്കള, ഭക്ഷ്യക്കിറ്റ്‌ വിതരണം, സാമൂഹ്യക്ഷേമ പെൻഷൻ തുടങ്ങിയ ഇടപെടലും അടിത്തട്ടിൽ വലിയ ചർച്ചയാണ്‌.

റോഡ്‌, പാലം, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയും നാട്ടിലാകെ വികസന മാതൃകകളായി വോട്ടർമാർക്ക്‌ മുമ്പിലുണ്ട്‌. പോളിങ്‌ ബൂത്തുകളുള്ള ഒട്ടുമിക്ക സ്‌കൂളും ഇതിനകം ഹൈടെക്‌ ക്ലാസ്‌മുറികളായി; എല്ലായിടത്തും ബഹുനില മന്ദിരങ്ങളും ഉയർന്നു. യുഡിഎഫ്‌ ഭരണകാലത്ത്‌ ഇടിഞ്ഞുപൊളിഞ്ഞ്‌ വിൽക്കാൻ വച്ച സ്‌കൂളും ഇതിലുണ്ട്‌.


 

സംവിധാനം ബിജെപി; അഭിനയം യുഡിഎഫ്‌
സർക്കാരിനെ ഇരുട്ടിൽ നിർത്താനും കെ ഫോൺ, ലൈഫ്‌ തുടങ്ങിയ വികസന പദ്ധതികളെ കരിവാരി തേയ്‌ക്കാനുമുള്ള പദ്ധതിയാണ്‌ ബിജെപി തയ്യാറാക്കിയിട്ടുള്ളത്‌. ഇതിന്‌ ഒത്താശ ചെയ്യുകയാണ്‌ കോൺഗ്രസ്‌ നേതൃത്വവും പ്രതിപക്ഷവും. സ്വർണക്കടത്ത്‌ കേസിൽനിന്ന്‌ വഴിമാറി ഇഡി അടക്കം നടത്തുന്നത്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനുള്ള പഴുത്‌ തേടിയാണ്‌. കഴിഞ്ഞ ദിവസം എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾത്തന്നെ ഇത്‌ വ്യക്തമായി. സ്വർണക്കടത്ത്‌ എൻഐഎയും അതിനു പിന്നിലെ കള്ളപ്പണം വെളുപ്പിക്കൽ ഇഡിയുമാണ്‌ അന്വേഷിക്കുന്നത്‌. എന്നാൽ, സർക്കാർ പദ്ധതികൾക്കെതിരായ ഇഡിയുടെ നീക്കം അവരുടെ ഉള്ളിലിരിപ്പ്‌ പരസ്യമാക്കി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top