06 December Tuesday

വേണ്ടിവന്നാൽ 10 കാർ ചോദിക്കുമെന്ന്‌ ഗവർണർ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022


ന്യൂഡൽഹി
രാജ്ഭവനിൽ എത്തുന്ന അതിഥികൾക്ക് സഞ്ചരിക്കാൻ വേണ്ടിവന്നാൽ പത്ത്‌ കാർ ആവശ്യപ്പെടുമെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. ആവശ്യത്തിൽ എന്ത്‌ തെറ്റാണുള്ളതെന്നും അതിഥികൾ നടന്നുവരണോയെന്നും ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കവെ പറഞ്ഞു.
രാജ്‌ഭവനിലെ ധൂർത്ത്‌ ചോദ്യം ചെയ്‌തതോടെ ഇത്തരം ചോദ്യം ചോദിച്ചാൽ മാധ്യമങ്ങളോട്‌ പ്രതികരിക്കില്ലെന്ന്‌ ഗവർണർ ക്ഷുഭിതനായി. 

രാജ്‌ഭവനിലെ അതിഥികൾക്ക് സഞ്ചരിക്കാൻ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവർമാരെയും വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി അയച്ച കത്ത് പുറത്തുവന്നതിനെത്തുടർന്നാണ്‌ മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചത്‌. രാജ്ഭവൻ സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും -ഗവർണർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top