16 July Thursday
പാക്കേജ്‌ പ്രഖ്യാപനങ്ങളും നടപടികളും:

പ്രഖ്യാപനമല്ല കേരളം പ്രവർത്തിക്കുന്നു

ജി രാജേഷ്‌ കുമാർUpdated: Monday May 18, 2020

തിരുവനന്തപുരം
കോവിഡ് നേരിടാൻ മാർച്ച്‌ 19നാണ്‌ സംസ്ഥാനം 20,000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയിലും പ്രഖ്യാപനങ്ങൾ ഒന്നൊന്നായി പൂർത്തീകരിക്കുകയാണ്‌. 12,320 കോടി രൂപയുടെ ധനസഹായം ജനങ്ങളിലെത്തിച്ചു. ഭക്ഷണം ഉറപ്പാക്കി.  വീടിന്‌ പുറത്തിറങ്ങാതെതന്നെ   എല്ലാകാര്യങ്ങളും കൃത്യമായി നടന്നു. 

രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ ഏപ്രിലിൽ നൽകും 1,320 കോടി രൂപ ചെലവാക്കും
54 ലക്ഷം പേർക്ക് 4,709 കോടി രൂപ രണ്ടുഘട്ടമായി വിതരണംചെയ്‌തു. ആദ്യം രണ്ടുമാസത്തേത്‌. പിന്നീട്‌ മുൻകൂർ ഉൾപ്പെടെ അഞ്ചുമാസം ഒരുമിച്ചും. ഓരോ കുടുംബത്തിലും കുറഞ്ഞത്‌ 8500 രൂപവീതമെത്തി.

ക്ഷേമ പെൻഷൻ കിട്ടാത്തവർക്ക് 1000 രൂപ ഉപജീവനസഹായം. 100 കോടി രൂപ അനുവദിക്കും
വിവിധ ക്ഷേമനിധികളിൽ 19.5 ലക്ഷം നിഷ്‌ക്രിയ അംഗങ്ങൾ ഉൾപ്പെടെ  75 ലക്ഷംപേർക്ക് കുറഞ്ഞത് ആയിരം രൂപ ധനസഹായം കിട്ടി. 1140 കോടി രൂപ നൽകി. പെൻഷനോ മറ്റ്‌ സഹായമൊന്നുമോ ലഭിക്കാത്ത 14.7 ലക്ഷം പേർക്ക് ആയിരം രൂപവീതം 20 മുതൽ വിതരണംചെയ്യും.


 

 

റേഷൻ കടവഴി 1000 രൂപയുടെ ഭക്ഷ്യധാന്യങ്ങൾ  സൗജന്യം
ബിപിഎൽ, അന്ത്യോദയ ഒഴികെയുള്ളവർക്ക് പത്ത് കിലോ വീതം അരി. 991 കോടി രൂപയുടെ ധാന്യങ്ങളും പലവ്യഞ്ജന കിറ്റുകളും  നൽകി. 31.5 ലക്ഷം മുൻഗണനാ വിഭാഗം കുടുംബങ്ങൾക്ക്‌ 35 കിലോ അരിയും കിറ്റും ഉറപ്പാക്കി. പുറത്തുള്ളവർക്കെല്ലാം റേഷൻ കാർഡ്‌ ഉടമസ്ഥത നോക്കാതെ 10 കിലോ അരിയും കിറ്റും

25 രൂപയ്ക്ക് ഊണ് കൊടുക്കുന്ന 1000 ഭക്ഷണശാല പദ്ധതിക്ക്‌ 50 കോടി രുപ.  ഊണിന് 25 എന്നത് 20 രൂപയാക്കും

ബുധനാഴ്‌ചവരെ 358 യൂണിറ്റ്‌ തുടങ്ങി. 13.58 ലക്ഷം ഭക്ഷണപ്പൊതി വിതരണംചെയ്‌തു. 600 ടൺ അരി സർക്കാർ നൽകി. സർക്കാർ സഹായം 120 കോടിയിലേറെ.


 

കോവിഡ് പ്രതിരോധത്തിന്‌ ആരോഗ്യമേഖലയ്‌ക്ക്‌ കൂടുതൽ പണം. 500 കോടി രൂപയുടെ ഹെൽത്ത് പാക്കേജ്
മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും പ്രതിരോധ സാമഗ്രികൾക്കും ഇതുവരെ 607 കോടി രൂപ നൽകി. ബജറ്റിൽ ആരോഗ്യമേഖലയ്‌ക്കുള്ള വകയിരുത്തൽ 400 കോടിയും

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക ഏപ്രിലിൽ തീർക്കും
3787 കോടി രൂപ കൊടുത്തു. ബാക്കി ബില്ലുകൾ വിവിധ ഘട്ടങ്ങളിൽ.  റബർ ഉൽപ്പാദക ധനസഹായം 80 കോടി, പട്ടികവിഭാഗ വിദ്യാർഥി ആനുകൂല്യം 140 കോടി തുടങ്ങിയവയും നൽകി.

രണ്ടുമാസത്തിൽ 2000 കോടി രൂപയുടെ -കുടുംബശ്രീ വായ്പ
1562 കോടി രൂപയുടെ വായ്‌പാ അപേക്ഷ ബാങ്കുകൾ പരിഗണിക്കുന്നു. മൊത്തം 1,70,943 അപേക്ഷ.  212 കോടിയുടെ വായ്‌പ വിതരണംചെയ്‌തു. 23,457 അയൽക്കൂട്ടങ്ങൾക്ക്‌ ലഭിച്ചു. പലിശ ബാധ്യത സർക്കാർ ഏറ്റെടുത്തു.

ഏപ്രിൽ, മെയ് മാസങ്ങളിൽ തൊഴിലുറപ്പ് പദ്ധതി വിനിയോഗം 2000 കോടി
തൊഴിലുറപ്പുപദ്ധതിയിൽ ഈ വർഷത്തേക്ക്‌ കേന്ദ്രം അനുവദിച്ചത്‌ 396 കോടി രൂപ. ഇത്‌ ചെലവഴിക്കാൻ നൽകി. പദ്ധതിയുടെ 75 ശതമാനത്തിലേറെ കേന്ദ്ര വിഹിതമാണ്. അതും കഴിഞ്ഞവർഷത്തെ കുടിശ്ശിക  400 കോടിയും കിട്ടാനുണ്ട്‌.

പാക്കേജിനുപുറത്തും വൻ ചെലവുകൾ
ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പളവും പെൻഷനുമായി 8400 കോടിയോളം രൂപ വിതരണംചെയ്‌തു. ലീവ്‌ സറണ്ടർ ഇനത്തിലും 300 കോടിയിലേറെ നൽകി. കരാറുകാരുടെയും വിതരണക്കാരുടെയും 6000 കോടിയുടെ ബില്ലുകൾ മാറി.


പ്രധാന വാർത്തകൾ
 Top