05 July Sunday

മിസ‌്റ്റർ നെഹ‌്‌റു, ധൈര്യമുണ്ടോ ? ഇവിടെ മത്സരിക്കാൻ

പി സുരേശൻUpdated: Saturday Feb 9, 2019

കാസർകോട‌്
ഒരു ജനകീയ വെല്ലുവിളിയുടെ ഓർമ  കാസർകോട‌് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മുഴങ്ങിനിൽക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ‌്‌റുവിനെ വെല്ലുവിളിക്കുകയാണ‌്; ‘ ധൈര്യമുണ്ടെങ്കിൽ കാസർകോ്ട‌് വന്ന‌് മത്സരിക്കൂ, അറിയൂ ഇവിടത്തെ രാഷ്ട്രീയ പ്രബുദ്ധത’ എന്ന‌്  പറഞ്ഞത‌് മറ്റാരുമല്ല, പാവങ്ങളുടെ പടത്തലവൻ സാക്ഷാൽ എ കെ ജി. ആ വെല്ലുവിളിയിൽ രാഷ്ട്രീയ കാസർകോടുണ്ട‌്. അതെ, കേരളത്തിന്റെ വടക്കേ അറ്റത്തിരുന്ന‌് ഈ മണ്ഡലം പറയുന്ന ചരിത്രത്തിൽ ഭാവി ഇന്ത്യക്കുള്ള സന്ദേശങ്ങളുണ്ട‌്.

ഭാഷാവൈവിധ്യങ്ങളും ഇതര സാംസ‌്കാരിക ആഭിമുഖ്യവും കാസർകോടിനെ വേറിട്ടുനിർത്തുന്നു. തെയ്യം കൊട്ടിയുണർത്തുന്ന പുലർകാലങ്ങൾ ഈ വഴിയോരങ്ങളിലിരുന്ന‌് കാണാം. ചിലപ്പോൾ, ‘അപ്പ ചുടു ചുടു പാത്തിമ്മ..’ എന്ന ഈരടികൾ ബ്യാരി ഭാഷയിൽ മുഴങ്ങും. അപ്പോൾ മാപ്പിളക്കല്യാണത്തിന്റെ ചടുലതയാണ‌് തേടിയെത്തുക. ഇവിടെ തുളുവും ഉറുദുവും കന്നടയും മലയാളവും ചേർന്നിരുന്ന‌് പാടുന്നു. കയ്യൂർ, കരിവെള്ളൂർ, മുനയൻകുന്ന‌്... അവകാശങ്ങൾക്കായി പൊരുതിയുയർന്ന സമരഗ്രാമങ്ങൾ ആവേശം പകരുന്നവ.

1957ലാണ‌് കാസർകോട‌് മണ്ഡലം നിലവിൽ വന്നത‌്. പിറവിയെടുത്തതുമുതൽ എ കെ ജിയെ തുടർച്ചയായി മൂന്നുതവണ പാർലമെന്റിലെത്തിച്ച‌്  ചരിത്രത്തിൽ ഇടംനേടി. 15 തെരഞ്ഞെടുപ്പിൽ 12 തവണയും ഇടതുപക്ഷമാണ‌് ഇവിടെ വിജയക്കൊടി നാട്ടിയത‌്. 1989 മുതൽ എൽഡിഎഫ‌ിന്റെ വിള്ളലേൽക്കാത്ത കോട്ട. കർണാടകാതിർത്തിയായ തലപ്പാടിമുതൽ കല്യാശേരിവരെ.

രാമചന്ദ്രൻ കടന്നപ്പളളി, എം- രാ-മ-ണ്ണ-റൈ-, ഐ- രാ-മ-റൈ,- ടി- ഗോ-വി-ന്ദ-ൻ എന്നിവരെയും കാസർകോട‌് പാർലമെന്റിലെത്തിച്ചു. സിപിഐ എം പിബി അംഗമായിരുന്ന ഇ ബാലാനന്ദനും ഇവിടെ മത്സരിച്ചിട്ടുണ്ട‌്. 2004 മുതൽ തുടർച്ചയായി പ്രതിനിധാനംചെയ്യുന്നത‌് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും  ലോക‌്സഭയിലെ പാർടി നേതാവുമായ  പി കരുണാകരനാണ‌്.

2009ൽ പുനർനിർണയിച്ച മണ്ഡലത്തിൽ  കാ-സർ-കോ-ട്-,- ക-ണ്ണൂർ- ജി-ല്ല-ക-ളി-ലാ-യി- ഏ-ഴ്-- നി-യ-മ-സ-ഭാ- മ-ണ്ഡ-ല-മാണുള്ളത‌്.  2004ൽ 1.08 ലക്ഷം വോ-ട്ടി-ന്റെ- ഭൂ-രി-പ-ക്ഷ-ത്തി-നാണ‌് പി ക-രു-ണാ-ക-ര-ൻ വിജയിച്ചത‌്.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫിന‌്  72,536 വോട്ടിന്റെ ഭൂരിപക്ഷമുണ്ട‌്. 

മണ്ഡലത്തിലുള്ള നാല‌ിൽ മൂന്ന‌് നഗരസഭകളും  53  പഞ്ചായത്തിൽ 28ലും എൽഡിഎഫ‌ാണ‌് ഭരിക്കുന്നത‌്. പ്രതികൂല സാഹചര്യമുണ്ടായിട്ടും സംസ്ഥാനത്ത‌് എംപിയുടെ പ്രാദേശിക ഫണ്ട‌് ഏറ്റവും കൂടുതൽ ചെലവഴിച്ച മണ്ഡലം. എൻഡോസൾഫാൻ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ എംപിയെന്ന നിലയിൽ പി കരുണാകരൻ നടത്തിയ പ്രവർത്തനം രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. 200 കോടി രൂപയുടെ  സഹായമാണ‌് എൻഡോസൾഫാൻ ബാധിതർക്ക‌് ലഭിച്ചത‌്. കേന്ദ്ര സർക്കാർ ദുരിതബാധിതരെ കൈയൊഴിഞ്ഞപ്പോൾ എൽഡിഎഫ‌് സർക്കാരാണ‌് അവർക്കൊപ്പം നിന്നത‌്. ഏറ്റവും ഒടുവിൽ സഹായം കൂടുതൽ പേർക്ക‌് നൽകണമെന്നാവശ്യപ്പെട്ട‌് ഏതാനും പേർ നടത്തിയ സമരത്തോടും അനുഭാവപൂർണമായ നിലപാടെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻതന്നെ സമരക്കാരെ വിളിച്ച‌് ചർച്ച ചെയ‌്ത‌് ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു.

പള്ളിക്കര മേൽപ്പാലവും കാണിയൂർ–- കാഞ്ഞങ്ങാട‌് റെയിൽപാത യാഥാർഥ്യമാക്കാനുള്ള പരിശ്രമവുമടക്കം റെയിൽവേമേഖലയിൽ ഒട്ടേറെ നേട്ടങ്ങളുണ്ട‌്.  മറാഠി വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തി. തുളുഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്താനുള്ള പരിഗണനാ പട്ടികയിൽപ്പെടുത്താനായതും എംപിയുടെ ശ്രമഫലമായാണ‌്.


പ്രധാന വാർത്തകൾ
 Top