18 May Tuesday

കര്‍ഷകസമരം; സമരത്തീ പടര്‍ന്ന നൂറുനാള്‍

എം പ്രശാന്ത്‌Updated: Friday Mar 5, 2021


ന്യൂഡൽഹി > വിജയംവരെ ഒരിഞ്ചുപിന്നോട്ടില്ലെന്ന നിശ്‌ചയദാർഢ്യം, കൂടെയുള്ളവരിൽ പലരും മരിച്ചുവീണപ്പോഴും തളരാത്ത പോരാട്ടവീര്യം. സമാനതകളില്ലാത്ത ചരിത്രമെഴുതി ഐതിഹാസിക കർഷകസമരം നൂറുദിനം പിന്നിടുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ട്‌ കിസാൻസഭ ഉൾപ്പെടെയുള്ള സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ നവംബർ 26ന്‌  ഡൽഹി അതിർത്തി കേന്ദ്രീകരിച്ചുള്ള സമരം നൂറുദിവസം പിന്നിടുമ്പോഴും ആവേശത്തിന്‌ തെല്ലും കുറവില്ല.

കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും കൈകോർത്തതോടെ സംഘപരിവാറിനെതിരായ രാഷ്ട്രീയസമരം കൂടിയായി മാറി. സിൻഘു അതിർത്തിയിലും തിക്രിയിലും ഗാസിപ്പുരിലും ഷാജഹാൻപ്പുരിലുമെല്ലാം ദേശീയപാതകൾ ഉപരോധിച്ചുള്ള സമരം സർക്കാർ വഴങ്ങുംവരെ തുടരുമെന്നുള്ള ദൃഢനിശ്‌ചയത്തിലാണ്‌ കർഷകസംഘടനകൾ. അഞ്ച്‌ സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ കർഷകസമരം മോഡി സർക്കാരിനും ബിജെപിക്കും തലവേദനയായി‌.

ശനിയാഴ്‌ച കർഷകർ കെഎംപി എക്‌സ്‌പ്രസ്‌പാത ഉപരോധിക്കും. ഇതിലും മഹിളാദിന പരിപാടികളിലും പങ്കെടുക്കാൻ നിരവധി‌ കർഷക സ്‌ത്രീകളടക്കം ട്രാക്ടറുകളിൽ സ്വന്തം നാട്ടിൽ നിന്ന്‌ ഡൽഹിയിലേക്ക്‌ തിരിച്ചിട്ടുണ്ട്‌. കർഷക–-തൊഴിലാളി സംഘടനകൾ ശനിയാഴ്‌ച രാജ്യവ്യാപകമായി കരിദിനവും തീരുമാനിച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top