12 August Friday

വ്യാജസ്തുതി ഇംഗ്ലീഷിലായാല്‍...പ്രഭാവര്‍മ്മയുടെ പംക്തി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 12, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

Idioms and phrases തുടര്‍ച്ച

'ഗണപതിവാഹനരിപുനയനേ
ദശരഥനന്ദനസഖി വദനേ' എന്നൊക്കെ കവി തോലന്‍ വര്‍ണ്ണിച്ചു പാടിയതു കേട്ടപ്പോള്‍ പെരുമാളിന്റെ ഭാര്യ ചെറൂട്ടിയമ്മക്കു വളരെ സന്തോഷമായി.  എത്ര മനോഹരമായ വാക്കുകളാല്‍ തന്നെ വര്‍ണ്ണിച്ചിരിക്കുന്നു കവി! എന്നാല്‍, അവര്‍ അറിഞ്ഞില്ല, നല്ല ഭംഗിയുള്ള വാക്കുകളിലൂടെ തന്നെ നിന്ദിച്ചിരിക്കുകയാണ് തോലന്‍ എന്ന കാര്യം. ഗണപതിയുടെ വാഹനം എലിയാണല്ലോ.  അതിന്റെ രിപു അഥവാ ശത്രു പൂച്ച. അപ്പോള്‍ ഗണപതിവാഹന രിപുനയനേ എന്നാല്‍ പൂച്ചക്കണ്ണീ എന്നര്‍ത്ഥം! ദശരഥ നന്ദനന്‍ ശ്രീരാമന്‍. രാമന്റെ സഖി ഹനുമാന്‍. അപ്പോള്‍  ദശരഥനന്ദന സഖിവദനേ എന്നാല്‍ കുരങ്ങന്റെ മുഖത്തോടു കൂടിയവളേ എന്നാവുന്നു സംബോധന!

ഇങ്ങനെയുള്ള നിന്ദാസ്തുതികള്‍ സാഹിത്യത്തിലെമ്പാടുമുണ്ട്. ഇതിനു സമാനമായി ഇംഗ്ലീഷില്‍ ഒരു Idiom ഉണ്ട് - A left handed compliment! പ്രശംസിക്കുന്നതായി ശ്രവണമാത്രയില്‍ തോന്നുന്ന വാക്കുകളാല്‍ അപമാനിക്കുക What he wrote below my post seems to be a left handed compliment! എന്നു പറഞ്ഞാൻ അയാൾ compliment എന്നു പ്രത്യക്ഷത്തിൽ തോന്നുന്ന അയാളുടെ കുറിപ്പിലൂടെ സത്യത്തിൽ എന്നെ നിന്ദിച്ചിരിക്കുകയാണെന്നർത്ഥം എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ വരുന്ന ചില കമന്റുകള്‍ കാണുമ്പോള്‍  എനിക്കും തോന്നാറുണ്ട്, ഇതാ ഒരു left handed compliment എന്ന്.

ഏതായാലും ഇത്തരം കമന്റുകള്‍ വായിച്ച് എന്തെങ്കിലും knee jerk reactionന് ഒന്നും ഞാന്‍ പോകാറില്ല. Quick response, പെട്ടെന്ന് എടുത്ത് ചാടി നടത്തുന്ന പ്രതികരണമാണ് knee jerk reaction!   ഇങ്ങനെ കമന്റ് ചെയ്യുന്നവരെ കണ്ടാലോ? I will be feeling the blues!  Have the blues എന്നു പറഞ്ഞാല്‍ ദു:ഖിതനാവലാണ്. If I meet such people, I would feel the blues!

To be frank,
 I will be 'glad to see the back of' such people.  Be glad to see the back of someone, എന്നു പറഞ്ഞാല്‍ അവര്‍ സ്ഥലം വിടുന്നത് കാണുന്നതാണെനിക്കിഷ്ടം എന്നാണ്.

Black out എന്നു പറഞ്ഞാലോ? ബോധം കെടുക എന്നര്‍ത്ഥം. Hari ram blacked out after two drinks! എങ്കിലും അദ്ദേഹത്തിനു ബോധം വരുംവരെ കാത്തിരിക്കാന്‍ എനിക്കാവില്ലായിരുന്നു. I was 'against the clock'. against the clock എന്നാൽ തിരക്കിലാവലാണ്.. I had to rush to my office as I was against the clock!  ആഫീസിലെത്തിയപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നോടു ചോദിച്ചു:  What happened? Your face looks   black and blue. ആകെ bruised ആയിരിക്കലാണ് black and blue.

That colleague is round the bend. So I did not want to mess with him. Round the bend എന്നു പറഞ്ഞാല്‍ 'വട്ടാണ്' എന്നര്‍ത്ഥം.   Crazy എന്നു പറയില്ലേ?   
അതു തന്നെ!

Though he is round the bend, he looked as old as the hills!  As old as the hills എന്നു പറഞ്ഞാല്‍ അതിവൃദ്ധന്‍ എന്നര്‍ത്ഥം! അയാളെ ഒഴിവാക്കാന്‍ ഞാന്‍ വെറുതെ മയങ്ങുന്ന മട്ടില്‍ കസേരയിലിരുന്നു.  അയാളാകട്ടെ എന്നെ കുലുക്കി വിളിച്ചു. ഞാന്‍ പറഞ്ഞു: I will be just in forty winks! Forty winks എന്നു പറഞ്ഞാല്‍ a nap  അഥവാ ചെറുമയക്കം!

'Once bitten, twice shy' എന്നു പറയുമല്ലോ. അയാള്‍ പിന്നീട് എന്നെ വിളിക്കാന്‍ നിന്നില്ല.  രണ്ടാമത് ഒന്നുകൂടി ചെയ്യാന്‍ ഭയക്കലാണ് 'Once bitten, twice shy'. My reaction was a slap on his wrist! slap on the wrist എന്നാല്‍ ചെറുശിക്ഷ!

അയാള്‍ എന്നും ആഫീസിലുണ്ടാവാറില്ല.  He comes once in a blue moon! Once in a blue moon!   അതെ, not very often!

അയാള്‍ക്ക് എന്നെ മുമ്പേതന്നെ അത്ര ഇഷ്ടമല്ല.    I call a spade a spade!  തുറന്നടിച്ച് തെറ്റു കണ്ടാല്‍ തെറ്റാണെന്നു തന്നെ പറയും. അതുകൊണ്ടാ .

നിങ്ങള്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ ? എവിടെ?   I can't pour out my heart to you!  If you are too distracted! ഏതായാലും ഒരു കാര്യം പറയാം.   You are hearing, all these straight from the horse's mouth! Straight from the horse's mouth എന്നാല്‍, ബന്ധപ്പെട്ട വ്യക്തിയില്‍ നിന്ന് നേരിട്ട് എന്നു തന്നെ!   direct from the person involved.

എങ്കിലും ഒരു കാര്യം പറയട്ടെ.  ഇതെല്ലാം കേട്ട്, you should not lose your marbles! lose one's marbles എന്നു പറഞ്ഞാല്‍, വട്ടായിപോവുക!  go insane!

വ്യാജസ്തുതിയെക്കുറിച്ചു പറഞ്ഞല്ലോ.

'വ്യാജസ്തുതിസ്തവം നിന്ദാ
നിന്ദാസ്തുതികളാല്‍ ക്രമാന്‍' എന്നു ഭാഷാഭൂഷണം!
'നിന്നോളമാര്‍ക്കു കൂറെന്നില്‍
ഇന്ന്, നീ ഞാന്‍ നിമിത്തമായ്
ചെന്നു ദൂതി പൊറുത്തല്ലോ
നന്നായ് ദന്തനഖക്ഷതം'
എന്ന് നായിക തോഴിയോടു പറയുന്നിടത്ത് സ്തുതിക്കുകയാണെന്നു തോന്നും. സത്യത്തില്‍ നിന്ദിക്കലാണ്. ദൂതിയെ നായിക, നായകന്റെ സവിധത്തിലേക്കയച്ചു. ദൂതിയാകട്ടെ നായകനുമായി രമിച്ചിട്ടു തിരിച്ചുവന്നു. ഇതു മനസ്സിലാക്കിയ നായികയുടേതാണ് ഈ വാക്കുകള്‍ - കൃത്യമായും a left handed compliment!
രാമായണത്തില്‍ രാവണന്റെ ശ്രീരാമ ഉപാലംഭത്തിലും ഇങ്ങനെയൊന്നു കാണാം.

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും

നാലാംഭാഗം: തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം

  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top