04 October Wednesday

സൂസനും മഴയും... പ്രഭാവര്‍മ്മയുടെ പംക്തി തുടരുന്നു

പ്രഭാവര്‍മ്മUpdated: Monday Aug 23, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

സ്‌കൂട്ടര്‍ എടുത്തു പുറത്തേക്കു പോയ ഭര്‍ത്താവു ബേബിയുടെ മരണ വാര്‍ത്തയാണ് അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ സൂസന്‍ കേട്ടത്. അവള്‍ വീണുരുണ്ടു കരഞ്ഞു. ബേബിയുടെ മരണം അവള്‍ക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. ആഴ്ചകള്‍ കഴിഞ്ഞിട്ടും ബേബി എന്നേയ്ക്കുമായി പോയി എന്ന സത്യം അംഗീകരിക്കാന്‍ കഴിയാതെ ഒരു വിഹ്വലാവസ്ഥയില്‍ തുടര്‍ന്ന സൂസനോട് പള്ളിവികാരി പറഞ്ഞു: 'Come in out of the rain''.

'Come in out of the rain'' എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍, 'യാഥാര്‍ത്ഥ്യം മനസ്സിലാക്കൂ' എന്നാണര്‍ത്ഥം. For Susan, it was really a trauma. But the father insisted that she should wake up to reality. So he said, 'you should come in out of the rain'.

ഭര്‍ത്താവിന്റെ മരണത്തിനു തൊട്ടുപിന്നാലെയാണ് സൂസന് അനുജനെക്കൂടി നഷ്ടപ്പെട്ടത്; അതും ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ത്തന്നെ! When it rains, it pours! When bad things or good things come, they come in groups.

ഏതായാലും അച്ചന്റെ ആവര്‍ത്തിച്ചുള്ള ഉപദേശത്തിനു ഫലമുണ്ടായി. കുറെ ആഴ്ചകള്‍ക്കൂടി കഴിഞ്ഞപ്പോള്‍ Susan was as right as rain! As right as rain എന്നു വെച്ചാല്‍ she was alright എന്ന് അര്‍ത്ഥം.

'മഴ പെയ്യുന്നു മരിച്ചവരുടെ കാല്‍-
പ്പെരുമാറ്റം പോല്‍ പുതുമഴ; തങ്ങളെ
അനുഗമനം ചെയ്യേണ്ടവരെക്കണ്‍-
പാര്‍ക്കുവതിന്നണയുന്നു പരേതര്‍'' എന്ന് ഒരു കവിതയുണ്ട് മഴയെക്കുറിച്ച്. മരിച്ചവരുടെ കാല്‍പ്പെരുമാറ്റമാണത്രെ മഴ! ആ കാല്‍പ്പെരുമാറ്റം തന്നെയാണോ സൂസനെ 'as right as rain' ആക്കിയത്?

സൂസന്‍ ആദ്യമൊന്നും പുറത്തിറങ്ങാറേയുണ്ടായിരുന്നില്ല. 'To be under the weather' എന്നതായിരുന്നു സ്ഥിതി. Would you like to come to church? എന്നു ചോദിച്ചാല്‍ സൂസന്‍ പറയും 'I feel under the weather. So I don't want to come out'. സുഖമില്ല എന്നു തോന്നുന്നു. അതുകൊണ്ടു വരുന്നില്ല!

ആ കാലത്തു സൂസന്‍ മറ്റൊരു കാര്യമറിഞ്ഞു. മുമ്പൊക്കെ തന്നോടു ചേര്‍ന്നു നിന്നിരുന്ന കൂട്ടുകാര്‍ വെറും 'fair-weather friends' ആയിരുന്നു എന്ന്. ജീവിതത്തിലെ വിഷമ ഘട്ടത്തില്‍ കൂടെ നില്‍ക്കാത്തവരാണ് 'fair-weather friends'. സന്തോഷത്തിലേ അവര്‍ ഉണ്ടാവൂ. She thought, atleast Bincy would stand by her. But she too turned out to be a fair weather friend.

'ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണയം' എന്ന് രാമായണത്തിലെ യുദ്ധ കാണ്ഡത്തില്‍ രാവണ-വിഭീഷണ സംഭാഷണത്തിനിടെ ഈ അവസ്ഥ പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്ന കാര്യം സൂസന്‍ അറിഞ്ഞിരിക്കുമോ ആവോ?

'Every cloud has a silver lining' എന്നാണല്ലൊ. അതു ശരിയാവും പോലെയാണ് ആ ഘട്ടത്തില്‍ സൂസന്റെ ജീവിതത്തിലേക്കു പഴയ സുഹൃത്ത് ജോസ് കടന്നു ചെന്നത്! ശരിക്കും അത് അവള്‍ക്ക് ഒരു സാന്ത്വനമായി - ഒരു സാന്ത്വന പ്രത്യാശയായി - a silver lining.

എന്നാല്‍, അത് വെറുമൊരു 'Calm before the storm' ആയിരുന്നുവെന്ന് പിന്നീട് അവള്‍ മനസ്സിലാക്കി. വരാന്‍ പോകുന്ന കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത!
'A storm was brewing'. കുഴപ്പങ്ങള്‍ ഉരുണ്ടുകൂടുകയായിരുന്നു.

'She was on cloud nine' for a few days. അവള്‍ അതിസന്തോഷവതിയായിരുന്നു എന്ന് അര്‍ത്ഥം. പക്ഷെ, 'People are keen to rain on some one's parade'. അതുതന്നെ സംഭവിച്ചു ഇവിടെയും. ജോസ് ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നതു ചോദ്യം ചെയ്യപ്പെട്ടു. To rain on one's parade എന്നു പറഞ്ഞാല്‍, ഒരാളുടെ പദ്ധതി പൊളിക്കുക, സന്തോഷം ഇല്ലാതാക്കുക!

'Come rain or shine, I will visit her' എന്നൊക്കെ ജോസ് ആളുകളോടു പറഞ്ഞുവെങ്കിലും ജോസിന്റെ സന്ദര്‍ശനം അവര്‍ അസാധ്യമാക്കി. 'Come rain or shine' എന്നു പറഞ്ഞാല്‍, 'എന്തുവന്നാലും' എന്നര്‍ത്ഥം. 'No matter, come what may!' സൂസന്‍ പലപ്പോഴും ക്ഷണിച്ചുവെങ്കിലും ജോസ് പിന്നത്തേയ്ക്കു മാറ്റി. 'Sorry, I will take a rain check' എന്ന മട്ടില്‍. Take a rain check എന്നത് വളരെ വിനയത്തോടെ, പിന്നെയാവാം എന്നു പറഞ്ഞ് ക്ഷണം നിരസിക്കലാണ്. സൂസന്റെ കഥ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ.

മഴയെക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്. പേമാരിക്ക് എന്തെല്ലാം പ്രയോഗങ്ങളാണെന്നോ ഇംഗ്ലീഷിലുള്ളത്! It is raining cats and dogs എന്നു പറയാം. പൂച്ചയും പട്ടിയുമൊക്കെ തുടരെ മുകളില്‍ നിന്നു വീഴലല്ല. പേമാരിയുടെ പെയ്ത്ത് തന്നെ! Heavy downpour എന്നു പറയുമല്ലൊ. ഇതിന് 'It is raining pitchforks' എന്നും പറയാം. 'It is raining stair rods in our village right now' എന്നു പറഞ്ഞാല്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഇപ്പോള്‍ അതിവര്‍ഷമാണെന്നു തന്നെ. 'The heavens have opened', April shower, Teeming, Tipping down എന്നൊക്കെ പറയുന്നതും പേമാരിക്കുതന്നെ! Torrential rain ഉണ്ടല്ലൊ; അതുതന്നെ!

'It is raining men there' എന്നു പറഞ്ഞാല്‍ ആകര്‍ഷക വ്യക്തിത്വമുള്ള ധാരാളം ആണുങ്ങള്‍ അവിടെയുണ്ട് എന്നേ അര്‍ത്ഥമുള്ളൂ. You visit our matrimony website, it is raining men there!

പഞ്ഞകാലത്തേക്കു മാറ്റിവെക്കലാണ്; saving for a rainy day. വീട്ടില്‍ അടച്ചു പൂട്ടിയിരിക്കേണ്ടി വരലാണ് 'to be rained in'. He would have got rained in, due to the heavy downpour!

കൊടുക്കാനുള്ള പണം കൊടുക്കാതിരിക്കുമ്പോള്‍ പറയുന്നതാണ്, 'charge it to be the dust and let the rain settle it' ഞാന്‍ അമ്പതു ലക്ഷം രൂപ നിങ്ങള്‍ക്കു തരാനുണ്ടെന്നിരിക്കട്ടെ. അത് നിങ്ങള്‍ ചോദിക്കുന്നു. അതു തരാന്‍ ഇപ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ സന്ദര്‍ഭത്തില്‍ എനിക്ക് ഈ വാചകം പറയാം.
ഒരാളെ തുടരെ പ്രശംസിക്കുകയോ ശകാരിക്കുകയോ ചെയ്യുന്നതിനെ 'Rain down on' എന്നു പറയാം. The head master used to rain down on the late comers, every day.

മഴമൂലം ഒരു കാര്യം മാറ്റിവെക്കുന്നതിനെ 'rain-off' എന്നു പറയും. ടൂര്‍ണമെന്റ് rain off ചെയ്യാം. It is a rain off എന്നതാണു പ്രയോഗം

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും

നാലാംഭാഗം: തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം

അഞ്ചാം ഭാഗം: വ്യാജസ്തുതി ഇംഗ്ലീഷിലായാല്‍

ആറാം ഭാഗം: നല്ല ഇംഗ്ലീഷ്‌ ജയിലിലെത്തിക്കാം

ഏഴാം ഭാഗം: ഫ്രൈ ചെയ്യാൻ വലിയ മീൻ വേറെയുള്ളപ്പോൾ

എട്ടാം ഭാഗം: ബാര്‍ അറിയാനും കുറുക്കുവഴി

ഒമ്പതാം ഭാഗം: സ്ഥലം വിടാന്‍ 'കുറുവടി'; പഴയതിന് 'ഈച്ച ചന്ത'

പത്താം ഭാഗം : കഥ മുഴുവനായിത്തന്നെ അറിയാന്‍ 'എന്‍ചിലാഡ' വേണം

പതിനൊന്നാം ഭാഗം: കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്

കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്
Read more: https://www.deshabhimani.com/special/english-phrases-prabha-varma-11/960647

പന്ത്രണ്ടാം ഭാഗം: ഇന്ദുകലാമൗലിയുടെ പ്രണയം

പതിമൂന്നാം ഭാഗം : അയ്യപ്പപ്പണിക്കരും എലിയട്ടും.

പതിനാലാം ഭാഗം: അടിച്ചുപൊളിയുടെ ഇംഗ്ലീഷ്‌

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top