28 September Tuesday

കൊണ്ടുനടക്കാന്‍ പ്രണയത്തിന്റെ ഒരു ടോര്‍ച്ച്...പ്രഭാവർമ്മയുടെ പംക്തി തുടരുന്നു

പ്രഭാവര്‍മ്മUpdated: Monday Aug 2, 2021

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു.

എഴുതുന്നത് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ.

Idioms and phrases തുടര്‍ച്ച
 

'പൂവുകള്‍ക്കു പുണ്യകാലം, മെയ്‌മാസ
രാവുകള്‍ക്ക് വേളിക്കാലം'
എന്ന് വയലാര്‍ എഴുതിയിട്ടുണ്ട്. മെയ് മാസം കല്യാണത്തിനു പറ്റിയ മാസമാണോ എന്നു നിശ്ചയമില്ല. ഏതായാലും മെയ് മാസത്തെ ചേര്‍ത്ത് ഒരു കല്യാണ സങ്കല്‍പ്പമുണ്ട് ഒരു ഇംഗ്ലീഷ് പ്രയോഗത്തില്‍. May - December marriage എന്നതാണത്. താരതമ്യേന പ്രായംകുറഞ്ഞ സ്ത്രീയും പ്രായം കൂടിയ പുരുഷനും തമ്മിലാണ് വിവാഹമെങ്കില്‍ അതിനെ മെയ്-ഡിസംബര്‍ മാരേജ് എന്നു പറയാം. In the brahmin community,young ladies were married off to old men in the 19th century, It was the progressive 'Yoga Kshema Sabha' which put an end to that practice, which had scant regard for the concerns of brides.

ഇത്തരം വിവാഹങ്ങളില്‍ പൊതുവേ സംഭവിക്കുക 'no love lost between' എന്ന അവസ്ഥയാണ്. ഈ പ്രയോഗത്തില്‍ സ്നേഹം എന്ന വാക്ക് ഉണ്ടെങ്കിലും, പ്രയോഗത്തിന്റെ പൊതുവായ അര്‍ത്ഥം ശത്രുത എന്നാണ്. 'There is no love lost between the bride and the bride groom' എന്നാലര്‍ത്ഥം വധൂവരന്മാര്‍ ശത്രുതയിലാണ് എന്നാണ്. സ്നേഹമില്ലാതിരുന്നാല്‍ മാത്രം പോര, ശത്രുത (animosity) ഉണ്ടാവുക കൂടി ചെയ്യണം. എന്നാലേ no love lost between എന്നു പറയാനാവൂ.
 
പൂര്‍വ കാമുകിയെ, അഥവാ പൂര്‍വ കാമുകനെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. Old flame എന്നതാണത്. Last week I met an old flame of mine in a theatre എന്നു പറയാം. An old flame seems to be coming back to my mind quite unexpectedly എന്നും പറയാം.
 
Nothing else refreshes the mind more than the sweet memory of an old flame എന്നതു പലര്‍ക്കും അനുഭവമായിരിക്കും.
 
ഗാഢമായ ഒരു പ്രണയബന്ധം അവസാനിച്ച ശേഷവും കാമുകി കാമുകനെ മനസ്സില്‍ കൊണ്ടു നടക്കുന്നെങ്കില്‍ carrying a torch for him എന്നു പറയാം. കാമുകനും ഈ ടോര്‍ച്ച് കൊണ്ടു നടക്കാനുള്ള അവകാശമുണ്ട്. Though Maya parted ways many years back, she still carries a torch for Sumith, her boy friend of yesteryears! ഇങ്ങനെ ആര്‍ക്കെങ്കിലും വേണ്ടി ഒരു ടോര്‍ച്ചുകൊണ്ടു നടക്കുന്നവരാവും വായനക്കാരില്‍ ചിലരെങ്കിലും.
 
എന്റെ ഒരു ഡല്‍ഹി സുഹൃത്തുണ്ടായിരുന്നു, സുനീത്. വിവാഹബന്ധം വേര്‍പെടുത്തി വളരെ കഴിഞ്ഞ ശേഷവും സുനീതിനെ പഴയ ഭാര്യയോടൊപ്പം റസ്റ്റോറന്റുകളില്‍ കാണാമായിരുന്നു. ഒരിക്കല്‍ ഞാന്‍ സുനീതിനോട് ചോദിച്ചു: 'you still carry a torch for her?' 'Yes, I do' എന്ന് ഉത്തരം നല്‍കി സുനിതിന്റെ കണ്ണുകളിലെ തിളക്കം.
 
Have the hots for somebody എന്നാല്‍, ഒരാളെ അങ്ങേയറ്റം ആകര്‍ഷകമായ നിലയില്‍ കാണുക എന്നാണര്‍ത്ഥം. Sunith has the hots for his former wife! After a heated wordy duel, they usually kiss and make up. 'kiss and make up' എന്നാല്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു ശേഷം രമ്യതയിലാവലാണ്.
 
സുനീത് രണ്ടാമതൊരു വിവാഹം കഴിച്ചിരുന്നുവെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. പുതിയ ഭാര്യ അറിയാതെയാണ് പഴയ ഭാര്യയോട് ഇത്ര അടുപ്പം പുലര്‍ത്തുന്നത് എന്നറിഞ്ഞ ദിവസം ഞാന്‍ സുനീതിനോടു തീര്‍ത്തു പറഞ്ഞു: Don't be a love rat. Love rat എന്നാല്‍, ദാമ്പത്യത്തിലെ പങ്കാളിയെ ചതിക്കുന്നയാള്‍ എന്നാണര്‍ത്ഥം. എനിക്കു നന്നായറിയമായിരുന്നു, പഴയ പെണ്‍കുട്ടി തന്നെയായിരുന്നു സുനീതിന്റെ main squeeze എന്ന്. committed ആയുള്ള romantic partner ആണ് main squeeze. He frankly told me that the divorced wife was his main squeeze. I slowly started realising that they are a match made in heaven. അടര്‍ത്തി മാറ്റിയാലും അടരാത്ത ബന്ധത്തിലുള്ള കാമുകീകാമുകര്‍, അഥവാ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണ് match made in heaven.
 
Initially I thought that it was a sequel to a puppy love; but I realised later that it was not so! 'Puppy love' എന്നാല്‍, കൗമാരകാലത്തെ താത്കാലികമായ പരസ്പര ആകര്‍ഷണമാണ്. ഒരുതരം Infatuation! ചെറുപ്പത്തിലേ ഉണ്ടായതായിരുന്നല്ലോ സുനീതിന്റെ ആദ്യ ബന്ധം. Neighbours called it puppy love. But it was not so!
'Puppy love' നു സമാനമായ അര്‍ത്ഥമാണ്, to have a crush on some one എന്നു പറയുമ്പോള്‍ കിട്ടുന്നതും. Swapna had a crush on Sandeep while they were in school. But Sandeep failed to realise this.
ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

ആദ്യഭാഗം: വാക്കിനപ്പുറം പായുന്ന ശൈലികള്‍

രണ്ടാംഭാഗം: ഇവിടെ പറഞ്ഞാല്‍ കാലൊടിയും; അവിടെ അഭിനന്ദനം

മൂന്നാം ഭാഗം: ഹോബ്‌സന്റെ പരിപ്പുവടയും നെല്‍സന്റെ കണ്ണും

നാലാംഭാഗം: തല്ലാനും തലോടാനും സ്വയം പുകഴ്ത്താനും സംഗീതം

അഞ്ചാം ഭാഗം: വ്യാജസ്തുതി ഇംഗ്ലീഷിലായാല്‍

ആറാം ഭാഗം: നല്ല ഇംഗ്ലീഷ്‌ ജയിലിലെത്തിക്കാം

ഏഴാം ഭാഗം: ഫ്രൈ ചെയ്യാൻ വലിയ മീൻ വേറെയുള്ളപ്പോൾ

എട്ടാം ഭാഗം: ബാര്‍ അറിയാനും കുറുക്കുവഴി

ഒമ്പതാം ഭാഗം: സ്ഥലം വിടാന്‍ 'കുറുവടി'; പഴയതിന് 'ഈച്ച ചന്ത'

പത്താം ഭാഗം : കഥ മുഴുവനായിത്തന്നെ അറിയാന്‍ 'എന്‍ചിലാഡ' വേണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top