14 August Friday

ടെലി മെഡിസിൻ സൂപ്പർ ഹിറ്റ്‌ ; രാജ്യത്ത്‌ 2 ‐ാം സ്ഥാനത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

തിരുവനന്തപുരം
സംസ്ഥാന സർക്കാർ തുടക്കമിട്ട ടെലിമെഡിസിൻ പദ്ധതി  (ഇ–- സഞ്ജീവനി) വൻ വിജയം‌. കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാനാണ്‌ പദ്ധതി ആരംഭിച്ചത്‌‌.  പ്രവർത്തനം തുടങ്ങി‌ രണ്ടാഴ്ച കൊണ്ട്  ഇ–- സഞ്ജീവനി ‌രാജ്യത്ത്‌ രണ്ടാം സ്ഥാനത്തെത്തിയതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു.

വളരെ നേരത്തേ പ്രവർത്തനം ആരംഭിച്ച ആന്ധ്രാപ്രദേശ്‌ ടെലിമെഡിസിൻ സംവിധാനമാണ്‌ ഒന്നാമത്‌. കേരളത്തിൽ‌ ഇ–-സഞ്ജീവനിയിൽ ഇതുവരെ 2831 കൺസൾട്ടേഷൻ നടത്തി. സാധാരണ രോഗങ്ങൾക്കും ജീവിതശൈലീ രോഗങ്ങൾക്കുമുള്ള  ഓൺലൈൻ ഒ പി സേവനം ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പകൽ രണ്ടുമുതൽ നാലുവരെയാണ്‌ ജീവിത ശൈലീ രോഗങ്ങൾക്കുള്ള ഒ പി. ദിവസേന മുപ്പതോളം ഡോക്ടർമാർ ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു.  കോവിഡ് മുക്തനായ റിമാൻഡ്‌ പ്രതിക്ക് തുടർ ചികിത്സയ്‌ക്കായി പാലക്കാട് ജില്ലാ ജയിൽ ഇ–- സഞ്ജീവനി സേവനം ഉപയോഗപ്പെടുത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top