വിലക്കയറ്റമോ, തൊഴിലില്ലായ്മയോ? ഇതില്‍ ഏതുവേണം നിങ്ങള്‍ക്ക്? രണ്ടും വേണ്ടെന്നു പറയാനാവില്ല. രണ്ടിലേതെങ്കിലുമൊന്ന് നിങ്ങള്‍ സഹിച്ചേ തീരൂ.
വിലക്കയറ്റം കുറയ്ക്കണമെങ്കില്‍ ഡിമാന്റ് താഴ്ത്തണം. അതിനു പലിശ നിരക്ക് ഉയര്‍ത്തണം. പലിശ നിരക്ക് ഉയരുമ്പോള്‍ സംരംഭകര്‍ കടം വാങ്ങി നിക്ഷേപം നടത്തുന്നതു കുറയ്ക്കും.
ഉപഭോക്താക്കള്‍ ഹയര്‍ പര്‍ച്ചെയ്സ് വഴിയും മറ്റും കടത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതു കുറയ്ക്കും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുന്നതു കുറയ്ക്കും.
അങ്ങനെ പണലഭ്യതയും കുറയും. അങ്ങനെയാണ് വിലക്കയറ്റത്തെ പിടിച്ചുകെട്ടുക.പക്ഷേ, ഡിമാന്റ് ഇടിയുമ്പോള്‍ സ്റ്റോക്ക് കൂടും. ഉല്‍പ്പാദനം കുറയും.
തൊഴിലില്ലായ്മ പെരുകും. ജനങ്ങളുടെ വരുമാനം കുറയും. ഡിമാന്റ് വീണ്ടും ഇടിയും. അങ്ങനെ വില താഴും. പക്ഷേ, തൊഴിലില്ലായ്മ വര്‍ദ്ധിക്കും. അങ്ങനെ ജനങ്ങളുടെ ചെലവില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് മുതലാളിമാര്‍ ശ്രമിക്കുക.
മുതലാളിമാര്‍ക്ക് വിലക്കയറ്റമാണോ മാന്ദ്യമാണോ കൂടുതല്‍ അഭികാമ്യം? കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും വിലക്കയറ്റംകൊണ്ട് നഷ്ടമൊന്നും ഉണ്ടാവില്ല.
കാരണം അവര്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഉയര്‍ന്ന വില കിട്ടും. അതേസമയം, മാന്ദ്യമാണ് ഉണ്ടാകുന്നതെങ്കില്‍ അവരുടെ ചരക്കുകള്‍ വില്ക്കാന് കഴിയാതെ നഷ്ടമുണ്ടാകും.
അതേസമയം, ഫിനാന്‍സ് ക്യാപ്പിറ്റലിന്റെ സമീപനം വ്യത്യസ്തമാണ്. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അവരുടെ ധനശേഖരത്തിന്റെ മൂല്യം ഇടിയും. യഥാര്‍ത്ഥ പലിശ നിരക്ക് കുറയും.
അതുകൊണ്ട് വിലക്കയറ്റമെന്നു പറഞ്ഞാല്‍ ഫിനാന്‍സ് മൂലധനത്തിനു ചതുര്‍ത്ഥിയാണ്.
മുതലാളിമാര്‍ക്ക് വിലക്കയറ്റമാണോ മാന്ദ്യമാണോ കൂടുതല്‍ അഭികാമ്യം? കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും വിലക്കയറ്റംകൊണ്ട് നഷ്ടമൊന്നും ഉണ്ടാവില്ല.
കാരണം അവര്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഉയര്‍ന്ന വില കിട്ടും. അതേസമയം, മാന്ദ്യമാണ് ഉണ്ടാകുന്നതെങ്കില്‍ അവരുടെ ചരക്കുകള്‍ വില്ക്കാന് കഴിയാതെ നഷ്ടമുണ്ടാകും.
അതേസമയം, ഫിനാന്‍സ് ക്യാപ്പിറ്റലിന്റെ സമീപനം വ്യത്യസ്തമാണ്. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അവരുടെ ധനശേഖരത്തിന്റെ മൂല്യം ഇടിയും. യഥാര്‍ത്ഥ പലിശ നിരക്ക് കുറയും.
അതുകൊണ്ട് വിലക്കയറ്റമെന്നു പറഞ്ഞാല്‍ ഫിനാന്‍സ് മൂലധനത്തിനു ചതുര്‍ത്ഥിയാണ്.
ഫിനാന്‍സ് മൂലധനമാണല്ലോ ഇന്ന് ലോകത്ത് ആധിപത്യം പുലര്‍ത്തുന്നത്. അതിനാല്‍ ഇന്ന് ലോകത്തുള്ള എല്ലാ കേന്ദ്ര ബാങ്കുകളുടെയും അടിസ്ഥാന ചുമതല വിലക്കയറ്റത്തെ നിയന്ത്രിക്കുക എന്നുള്ളതാണ്.
ഇന്ത്യയിലെ റിസര്‍വ് ബാങ്ക് നിയമപ്രകാരം വിലക്കയറ്റം 4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ ബാധ്യസ്ഥമാണ്. പരമാവധി 2 ശതമാനം വിലക്കയറ്റം ഉണ്ടാകാം, അല്ലെങ്കില്‍ അത്രയുംവരെ താഴാം. ഈ റെയ്ഞ്ചിനുള്ളില്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നതിനാണ് മോണിറ്ററി പോളിസികൊണ്ട് റിസര്‍വ് ബാങ്ക് ചെയ്യാന്‍ ശ്രമിക്കുക.
ഇന്ത്യയിലെ വിലക്കയറ്റം 6 ശതമാനത്തിനു മുകളിലാണ്. ഇന്ത്യ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രൂക്ഷമായ വിലക്കയറ്റമാണ്. അമേരിക്കയിലെ വിലക്കയറ്റം 8 ശതമാനം കടന്നു.
ഈ പശ്ചാത്തലത്തില്‍ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍വേണ്ടി എല്ലാ രാജ്യങ്ങളും പലിശ നിരക്ക് ഉയര്‍ത്തുകയാണ്. ഇതില്‍ അമേരിക്കയുടെ പലിശ നിരക്കിന് ലോകസമ്പദ്ഘടനയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്.
കോവിഡ് കാലത്ത് മറ്റെല്ലാ രാജ്യങ്ങളിലുമെന്നപോലെ അമേരിക്കയിലും പലിശ നിരക്ക് കുറച്ചു. 2022 മാര്‍ച്ച് മാസത്തില്‍ അത് 0.25-0.50 ശതമാനം വരെ ആയിരുന്നു. മാര്‍ച്ച് മാസത്തില്‍ 25 ബേസിസ് പോയിന്റ് (0.25%) നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് പലിശ വര്‍ദ്ധനയുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ചു.
മെയ് 5ന് 50 ബേസിസ് പോയിന്റും, ജൂണ്‍ 16ന് 75 ബേസിസ് പോയിന്റും വര്‍ദ്ധിപ്പിച്ചു.
ജൂലൈ, സെപ്തംബര്‍ മാസങ്ങളില്‍ വീണ്ടും 75 ശതമാനം വീതം വര്‍ദ്ധിപ്പിച്ചു. അങ്ങനെ അമേരിക്കയിലെ പലിശ നിരക്ക് ഇപ്പോള്‍ 3.00-3.25 ശതമാനം ഉയര്‍ന്നിരിക്കുകയാണ്.
ഡോളറാണ് ലോക നാണയം. ലോകരാജ്യങ്ങള്‍ മുഖ്യമായും അമേരിക്കന്‍ ഡോളറിലാണ് അവരുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുന്നത്. അമേരിക്കന്‍ പലിശ താഴുമ്പോള്‍ എന്തു സംഭവിക്കുമെന്നു നോക്കാം.
ഒരു അമേരിക്കന്‍ കമ്പനി അമേരിക്കയില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ തീരുമാനിക്കുന്നു. ഇന്ത്യയില്‍ നിന്ന് വായ്പയെടുത്താല്‍ 7-8 ശതമാനം പലിശ നല്‍കേണ്ടി വരും.
അമേരിക്കയില്‍ നിന്നാണെങ്കില്‍ ചെറിയ പലിശ; 3 ശതമാനം പലിശയേ നല്‍കേണ്ടി വരൂ. നിശ്ചയമായും അമേരിക്കന്‍ കമ്പനി വിദേശത്തു നിന്നു വായ്പയെടുത്ത് ഇന്ത്യയില്‍ നിക്ഷേപിക്കുകയാണു ചെയ്യുക.
കോവിഡ് കാലത്ത് സംഭവിച്ചത് ഇതാണ്. വലിയ തോതില്‍ വിദേശനിക്ഷേപ കമ്പനികള്‍ ഇന്ത്യന്‍ ഷെയര്‍മാര്‍ക്കറ്റില്‍ മുതല്‍മുടക്കി. ഷെയര്‍ വിലകള്‍ വിസ്മയകരമായ തോതില്‍ വളര്‍ന്നു.
2020 മാര്‍ച്ചില്‍ സെന്‍സെക്സ് ഏതാണ്ട് 29000 പോയിന്റില്‍ താഴ്ന്നു കിടക്കുകയായിരുന്നു. കോവിഡ് കാലത്ത് അത് ഏതാണ്ട് 59,306 ആയി ഉയര്‍ന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മൈനസ് ആയ കാലത്താണ് ഈ കുതിപ്പെന്ന് ഓര്‍ക്കണം. ഇതിനു കാരണം അമേരിക്കയിലെ പലിശ നിരക്ക് വളരെ താഴ്ത്തിയതുകൊണ്ട് അവിടെനിന്നും മൂലധനം ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലേക്കു പ്രവഹിച്ചതാണ്.
അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ നേര് വിപരീത പ്രവണത സ്റ്റോക്ക് മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെടും. ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ഡോളര്‍ നിക്ഷേപം കൂടുതല്‍ അമേരിക്കയിലേക്ക് ആകര്‍ഷിക്കപ്പെടും.
എന്തായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍?ഒന്ന്, ഓഹരി കമ്പോളത്തില്‍ വിലകള്‍ തകരും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് 5000 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിറ്റഴിച്ചത്. ഇതാവട്ടെ ഓഹരി കമ്പോളത്തിലെ തകര്‍ച്ചയ്ക്കു വഴി തെളിച്ചു. സെന്‍സെക്സ് 1.7 ശതമാനമാണ് ഇടിഞ്ഞത്.
ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഓഹരി കമ്പോളങ്ങളില്‍ അമേരിക്കന്‍ പലിശ നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് വിലയിടിയുകയുണ്ടായി.
രണ്ട്, വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിയുമ്പോള്‍ വിദേശനാണയത്തിനു ഡിമാന്റ് കൂടും. വിദേശനാണയത്തിന്റെ മൂല്യം വര്‍ദ്ധിക്കും. രൂപ പോലുള്ള നാണയങ്ങളുടെ വില ഇടിയും.
അങ്ങനെ ഡിസംബര്‍ മാസത്തില്‍ ഡോളറിന് 74 രൂപയായിരുന്ന രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 81.4 രൂപയായി ഇടിഞ്ഞു.
ഇതു തന്നെ റിസര്‍വ് ബാങ്ക് നമ്മുടെ വിദേശനാണയ ശേഖരത്തില്‍ നിന്ന് ഡോളര്‍ എടുത്ത് ആവശ്യക്കാര്‍ക്കു ലഭ്യമാക്കിയതിനുശേഷം പിടിച്ചു നിര്‍ത്തിയതാണ്.
മൂന്ന്, ഇന്ത്യയുടെ വിദേശനാണയ ശേഖരം ശുഷ്കിക്കും. 63400 കോടി ഡോളറായിരുന്നു ഡിസംബര്‍ 31ന്. അതിപ്പോള്‍ 54600 കോടി ഡോളറായി ശുഷ്കിച്ചു.
ഉടനെ ഇതുകൊണ്ട് ആപത്തൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. പക്ഷേ ഓര്‍ക്കേണ്ടുന്ന കാര്യം ഈ വിദേശനാണയ ശേഖരം കയറ്റുമതി മിച്ചത്തിലൂടെ നേടിയതല്ല എന്നുള്ളതാണ്. ഇന്ത്യ ഒരുകാലത്തും കയറ്റുമതി മിച്ചം ആയിട്ടില്ല.
ഇതില്‍ നല്ലപങ്കും വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നിക്ഷേപങ്ങളാണ്.
ഫോറിന് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് എന്നാണ് ഇതിനെ വിളിക്കുക. എന്തെങ്കിലും പ്രതികൂലാവസ്ഥ വന്നാല്‍ വന്നതിനേക്കാള്‍ വേഗത്തില്‍ ഇവ പുറത്തേയ്ക്കു പോയേക്കാം. നമ്മള് കൂടുതല്‍ പ്രതിസന്ധിയിലുമാകും.
നാല്,രൂപയുടെ മൂല്യം ഇടിയുന്നത് നമ്മുടെ ഇറക്കുമതിയുടെ ചെലവ് വര്‍ദ്ധിപ്പിക്കും. രൂപയുടെ മൂല്യം കുറഞ്ഞുവെന്നു പറഞ്ഞ് പെട്രോള്‍ പോലുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതു കുറയ്ക്കാനാവില്ലല്ലോ.
ഇതിന് രണ്ടു പ്രത്യാഘാതങ്ങളുണ്ട്. ഒന്ന്, നാട്ടിലെ വിലക്കയറ്റം രൂക്ഷമാകും. പലിശ നിരക്ക് ഉയര്‍ത്തി വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ വേണ്ടത്ര ഫലപ്രദമാകില്ല.
രണ്ട്, നമ്മുടെ വ്യാപാരകമ്മി വര്‍ദ്ധിക്കും. അത് വിദേശനാണയ ശേഖരത്തെ വീണ്ടും ദുര്‍ബലപ്പെടുത്തും.
ഇത്തരത്തില്‍ ആഗോള സമ്പദ്ഘടന വലിയ അരക്ഷിതാവസ്ഥയിലേക്കു നീങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പല വിദഗ്ധരും പ്രവചിക്കുന്നത് ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യത്തെ നമ്മള് അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്.
(ചിന്ത വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..