20 April Tuesday

സൈക്കിളോടി , മറ്റത്തൂരിൽനിന്ന്‌ മണാലി വരെ

കെ വി ഹരീന്ദ്രൻUpdated: Wednesday Apr 7, 2021


കൊടകര
മറ്റത്തൂർ മുതൽ മണാലി വരെ മൂവർ സംഘത്തിന്റെ സൈക്കിൾ യാത്ര. സൗദിയിൽ ജോലി ചെയ്യുന്ന വെള്ളിക്കുളങ്ങര മേക്കറമ്പൻ ഷാജിയുടെയും  റെജീലയുടെയും മകനും കോട്ടയം മാർ ബസേലിയോസ് കോളേജിൽ അവസാന വർഷ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാർഥിയുമായ  മുഹമ്മദ് സലീഫ്‌ (21), ക്യാൻസർ രോഗത്തെ പൊരുതിത്തോൽപ്പിച്ച, മൂന്നാം വർഷ ബിരുദ വിദ്യാർഥി  മട്ടാഞ്ചേരിക്കാരൻ ഋതുൽ ഹാരിസ് (23), ഒന്നാം വർഷ ബിരുദ വിദ്യാർഥി ചാലക്കുടിക്കാരൻ ആസ്റ്റിൻ ജോഷി (21)എന്നിവരാണ്‌ സൈക്കിൾയാത്ര നടത്തിയത്‌ . ഇവർ തമ്മിലുള്ള ബന്ധം വെറും അഞ്ചു ദിവസത്തെ ഇൻസ്റ്റഗ്രാം പരിചയംമാത്രം. ഋതുൽ   10 വട്ടം കീമോ തെറാപ്പിക്ക് വിധേയനായവൻ. 6 മാസക്കാലം രണ്ട് കാലും തളർന്നു കിടപ്പായവൻ.

ഫെബ്രുവരി ഏഴിന്‌ പകൽ മൂന്നോടെയായിരുന്നു മൊഹമ്മദ്‌ സലീഫ്‌ മറ്റത്തൂരിൽ നിന്നും യാത്ര ആരംഭിച്ചത്. ലക്ഷ്യം ലഡാക്ക്. ചാലക്കുടിയിൽ  വച്ച്  സുഹൃത്തുക്കൾ  കൂടെക്കൂടി.  മുപ്പത്തിയേഴാം ദിവസം മണാലിയിലെത്തി.  ലഡാക്കിലേക്കുള്ള യാത്ര പാതിവഴിയിൽ സൈന്യം തടഞ്ഞു. യാത്ര അപകടമാണെന്നതായിരുന്നു കാരണം.

മണാലിയിൽ നിന്ന്‌ ഋതുൽ ഹാരിസ് നാട്ടിലേക്ക് മടങ്ങി. ഒരാളുടെ സൈക്കിളും കേടായി.   മുഹമ്മദും ആസ്റ്റിനും  പത്താൻകോട്ട് വഴി കശ്മീരിലേക്ക് ബസിൽ. മണ്ണിടിച്ചിലും മറ്റും കാരണം ഒമ്പതു ദിവസത്തോളം കശ്മീരിൽപ്പെട്ടു. വിമാനത്തിൽ മുംബൈ വഴി കേരളത്തിലേക്ക് മടങ്ങി. സമരം ചെയ്യുന്ന കർഷകർക്കൊപ്പം സിംഗ അതിർത്തിയിൽ രണ്ട് ദിവസം ചെലവഴിച്ചു. അടുത്തത്‌  അരുണാചൽ പ്രദേശ് വഴി കശ്മീരിൽ എത്തലാണെന്ന് മുഹമ്മദ് സലീഫ്  പറഞ്ഞു.  25 ഓളം സംസ്ഥാനങ്ങളിലൂടെ ബൈക്ക്  യാത്രയാണ് ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top