03 July Friday

തമിഴ‌്നാട്ടിൽ 38 ജില്ലയിൽ 37 ഇടത്തും കോവിഡ്‌; ചെന്നൈയിലും കോയമ്പത്തൂരും അതീവ ജാഗ്രത

ഇ എൻ അജയകുമാർUpdated: Tuesday May 5, 2020

ചെന്നൈ > തമിഴ‌്നാട്ടിൽ കോവിഡ‌് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. മാർച്ച‌് ഏഴിനാണ്‌ ആദ്യരോഗം റിപ്പോർട്ട‌് ചെയ‌്തത്‌. 38 ജില്ലയിൽ 37 ഇടത്തും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌‌. ഏറ്റവും കൂടുതൽ രോഗികളുള്ളത്‌ ചെന്നൈയിലും കോയമ്പത്തൂരുമാണ‌്. ഞായറാഴ‌്ച 203 പേർക്ക‌് പുതുതായി കോവിഡ‌് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത‌് ആകെ രോഗികൾ 3023 ആയി. മരണം 30 ആയി.

ഇതുവരെ 1,50,107 പേരെ പരിശോധിച്ചു. നിലവിൽ 12 ജില്ല റെഡ് ‌സോണിലും 24 ജില്ല ഓറഞ്ച‌് സോണിലും ഒരു ജില്ല ഗ്രീൻ സോണിലുമാണ‌്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ ചെന്നൈയിലാണ‌് 1458, രണ്ടാം സ്ഥാനത്ത‌് തിരുപ്പൂർ 114, ചെങ്കൽപേട്ട‌് 93, നാമക്കൽ 61, മധുര -90, തിരുവള്ളൂർ 70 എന്നിവിടങ്ങളിലാണ‌് കൂടുതൽ രോഗികൾ.

പ്രഭവകേന്ദ്രമായ് കോയമ്പേട‌് ചന്ത

ഏഷ്യയിലെതന്നെ ഏറ്റവും വലിയ ബസ‌് സ‌്റ്റാൻഡും ചന്തയും സ്ഥിതി ചെയ്യുന്ന  കോയമ്പേട‌് മാർക്കറ്റ് ആണ് ചെന്നൈയില്‍ രോ​ഗവ്യാപനകേന്ദ്രം. ഇവിടെനിന്ന്‌  800 പേർ രോ​ഗബാധിതരായി. രോ​ഗപ്രതിരോധത്തിനായ‌് റെവന്യു സെക്രട്ടറി ഡോ. ജെ രാധാകൃഷ‌്ണനെ സ‌്പെഷ്യൽ ഓഫീസറായി നിയമിച്ചു. നഗരത്തിലെ 10 കോളേജ്‌ കൊറോണ വാർഡുകളാക്കി. ചേരിപ്രദേശങ്ങളിൽ കൂടുതൽ പരിശോധന നടത്തിത്തുന്നു. ആവടിയിലും ഗിണ്ടിയിലും വാഹനങ്ങളുടെ നീണ്ട നിരയും തിരക്കും അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ഒരു ദിവസം 527 പേർക്ക്‌ രോഗം

തമിഴ്‌നാട്ടിൽ തിങ്കളാഴ്‌ച 527 പേർക്കുകൂടി കോവിഡ്‌. ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോഡാണിത്‌. ഇതിൽ കൂടുതലും കോയമ്പേട്‌ ചന്തയുമായി ബന്ധപ്പെട്ടവരാണ്‌. ആകെ രോഗികളുടെ എണ്ണം 3550 ആയി. ഒരാൾകൂടി മരിച്ചതോടെ മരണസംഖ്യ 31.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top