30 May Saturday

മലേഷ്യയിൽനിന്ന്‌ കടത്തിയ ഈനാംപേച്ചി സംശയത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


ബീജിങ്‌
വിദേശത്ത്‌ നിന്ന്‌ ചൈനയിലേക്ക്‌ കടത്തിയ ഈനാംപേച്ചികളാകാം കോവിഡ്‌–-19ന്റെ ഉറവിടം എന്ന വാദത്തിന്‌ ബലം നൽകി ഗവേഷകർ. മലേഷ്യയിൽനിന്ന്‌  ചൈനയിലേക്ക്‌ അനധികൃതമായി കടത്തിയ ഈനാംപേച്ചിയിലാണ്‌ കോവിഡ്‌ വൈറസുമായി 90 ശതമാനം സാമ്യമുള്ള വൈറസ്‌ കണ്ടെത്തിയത്‌. 2017 –-2018 കാലഘട്ടങ്ങളിൽ പിടിച്ചെടുത്ത അഞ്ച്‌ ഈനാംപേച്ചികളിലാണ്‌ വൈറസ്‌ കണ്ടെത്തിയത്‌.

ഈ വൈറസ്‌ മനുഷ്യശരീരത്തിലെത്തിയപ്പോൾ ഘടനയ്ക്ക്‌ രൂപമാറ്റം സംഭവിച്ചതാകാമെന്നാണ്‌ ഗവേഷകരുടെ അനുമാനം. എന്നാൽ, നിലവിൽ ലോകത്ത്‌ പടർന്നുപിടിക്കുന്ന വൈറസിന്റെ ഉൽഭവം മൃഗങ്ങളിൽനിന്നുതന്നെയാകണമെന്നില്ലെന്ന്‌ ‘നേച്ചർ’ ജേർണലിൽ പ്രസീദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

കൊറോണ വൈറസുകൾ കണ്ടെത്തിയേക്കാവുന്ന മൃഗങ്ങളിൽ ഒന്നാണ്‌ ഈനാംപേച്ചി എന്നാണ്‌ ഹോങ്കോങ്‌ സർവകലാശാലയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടത്‌. മറ്റൊന്ന്‌ വവ്വാലാണ്‌. എന്നാൽ, ഇതുവരെ കോവിഡിന്റെ ഉൽഭവം കൃത്യ മായി കണ്ടുപിടിക്കാൻ ഗവേഷകർക്കായിട്ടില്ല.  പലയിടങ്ങളിലും ഈനാംപേച്ചികളുടെ മാംസം ഔഷധഗുണമുള്ളതായി വിശ്വാസമുണ്ട്‌. അതിനാൽ കള്ളക്കടത്തും വ്യാപകമാണ്‌.


പ്രധാന വാർത്തകൾ
 Top