27 February Thursday

സ‌്ത്രീമുന്നേറ്റം

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020

മുഹമ്മദ് അമീൻ നഗർ 
നിരന്തരപോരാട്ടത്തിലൂടെ സ്ത്രീമുന്നേറ്റത്തിന്റെ ചാലകശക്തിയായി മാറുകയാണ്  സിഐടിയു. അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ ഉൾപ്പെടെ രാജ്യവ്യാപകമായി നടത്തുന്ന സമാനതയില്ലാത്ത പോരാട്ടം സ്ത്രീ ത്തൊഴിലാളികളെ സമരനേതൃത്വത്തിലേക്ക് ഉയർത്തുകയാണ്. സ്ത്രീത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവരെ ട്രേഡ് യൂണിയന്റെ ഭാഗമാക്കാനുമുള്ള ശ്രമം ഫലംകണ്ടു. വർക്കിങ് വിമൻ കോ‐ഓർഡിനേറ്റിങ് കമ്മിറ്റി കൺവീനറും സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയുമായ എ ആർ സിന്ധു പറഞ്ഞു.

1979ൽ ചെന്നൈയിൽ ചേർന്ന സിഐടിയു നാലാം അഖിലേന്ത്യാ സമ്മേളനമാണ് തൊഴിലിടങ്ങളിലെ സ്ത്രീപ്രശ്നങ്ങൾ പ്രത്യേകം ഏറ്റെടുക്കാൻ തീരുമാനിച്ചത്. 1970 ൽ സിഐടിയു രൂപീകരിക്കുമ്പോൾ ആറു ശതമാനം മാത്രമായിരുന്ന സ്ത്രീകളുടെ അംഗത്വം അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോൾ 33 ശതമാനമായി. 15ാം അഖിലേന്ത്യാ സമ്മേളനത്തിൽ സംഘടനയുടെ അധ്യക്ഷപദവിയിലേക്ക് ഒരു വനിത എത്തി. 35 അംഗ അഖിലേന്ത്യാ ഭാരവാഹികളിൽ എട്ടുപേർ സ്ത്രീകൾ. 

രാജ്യത്ത് ഒരുകോടിയോളം സ്കീം വർക്കർമാരാണ് തൊഴിലെടുക്കുന്നത്. കടുത്ത ചൂഷണത്തിനാണ് ഇവർ വിധേയരാകുന്നത്. തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണത്തിനും പീഡനത്തിനും എതിരെ സ്ത്രീകൾക്ക്  ശബ്ദിക്കാൻ ഊർജം ലഭിച്ചത് സിെഎടിയു ഇടപെടലിലൂടെയാണ്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമമാണ് സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രശ്നം. സ്ത്രീകൾ സംഘടിക്കാൻ തുടങ്ങിയതോടെ ഇതിൽ കുറവുണ്ടായി. സ്ത്രീകളുടെ സംഘടിതപോരാട്ടം അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്നതിന് തെളിവാണ് അങ്കണവാടി വർക്കർമാരുടെ രാജ്യവ്യാപക പ്രക്ഷോഭം. നിരന്തര പ്രക്ഷോഭത്തിലൂടെ ഇവരുടെ ഓണറേറിയം വർധിപ്പിക്കാൻ കഴിഞ്ഞു. ആശ, സ്കൂൾ പാചകം തുടങ്ങിയ മറ്റ് പദ്ധതികളിലെ തൊഴിലാളികളും ചൂഷണത്തിന് വിധേയരാകുന്നുണ്ട്. ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും സിന്ധു പറഞ്ഞു.

സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ പ്രതിനിധികൾ പ്രസിഡന്റ്‌ കെ ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ,  ഡബ്ല്യുഎഫ്‌ടിയു പ്രസിഡന്റ്‌  മാൺഡിൽ മൈക്കിൾ മക്വായിബ എന്നിവർക്കൊപ്പം   ഫോട്ടോ: പി വി സുജിത്‌

സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ പ്രതിനിധികൾ പ്രസിഡന്റ്‌ കെ ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ, ഡബ്ല്യുഎഫ്‌ടിയു പ്രസിഡന്റ്‌ മാൺഡിൽ മൈക്കിൾ മക്വായിബ എന്നിവർക്കൊപ്പം ഫോട്ടോ: പി വി സുജിത്‌


 


പ്രധാന വാർത്തകൾ
 Top