15 July Wednesday

കേരളത്തെ വാഴ്‌ത്തി ഗുജറാത്ത്‌ വാർത്താ മാഗസിൻ

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

തിരുവനന്തപുരം
കേരളത്തിന്റെ ആരോഗ്യ പ്രവർത്തനങ്ങളെയും ഇടതു സർക്കാരിനെയും വാനോളം വാഴ്‌ത്തി ഗുജറാത്തിലെ പ്രമുഖ വാർത്താ മാഗസിൻ ചിത്രലേഖ. രണ്ടരലക്ഷത്തിലധികം വരിക്കാരുള്ള ചിത്രലേഖയിൽ ആറുപേജിലായി കേരളത്തിന്റെ നേട്ടങ്ങൾ കവർസ്‌റ്റോറിയായി. ‘ഗുജറാത്തും മഹാരാഷ്ട്രയും ഒപ്പം പകുതി ഇന്ത്യയും റെഡ് സോണിൽ.

കേരളംമാത്രം എങ്ങനെ ഗ്രീൻ സോണിൽ’ എന്നാണ്‌ കവർ സ്റ്റോറി. കേരളം കൊറോണ വൈറസിനെ ഇടിച്ചുതെറിപ്പിക്കുന്ന ഗ്രാഫിക്‌സും മന്ത്രി കെ കെ ശൈലജയുടെ ചിത്രവുമുണ്ട്.

കേരളത്തിന്റെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങൾ പഠിക്കണം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെല്ലാം കൊറോണയ്‌ക്ക്‌ അത്ഭുതമരുന്ന്‌ വരുമെന്ന് കാത്തിരിക്കുമ്പോൾ, വലിയ പ്രഖ്യാപനങ്ങളും ആർപ്പുവിളികളുമൊന്നുമില്ലാതെ, അസാധ്യമെന്നു കരുതിയതിനെ സാധ്യമാക്കി മാറ്റുകയാണ്‌ കേരളം–- ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ഗുജറാത്ത് മോഡലും മഹാരാഷ്ട്ര മോഡലുമെല്ലാം എന്തുകൊണ്ട് പരാജയപ്പെട്ടുപോയി എന്നും ലേഖനം വിവരിക്കുന്നു.

1950 മുതൽ ഗുജറാത്തിയിലും മറാത്തിയിലും ആഴ്‌ചതോറും പ്രസിദ്ധീകരിക്കുന്ന മാഗസിനാണ് ചിത്രലേഖ.  മറാത്തിയിൽ ഒരു ലക്ഷം കോപ്പിയും സർക്കുലേഷനുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top