19 October Saturday

''ബാബറി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു ''...ശ്രദ്ധ നേടി പ്രമോദ് രാമന്റെ കഥ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2019

കൊച്ചി > ദേശാഭിമാനി ഓണപ്പതിപ്പില്‍ പ്രമോദ് രാമന്‍ എഴുതിയ  ''ബാബറി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു '' എന്ന കഥ ശ്രദ്ധ നേടുന്നു. കാസർക്കോടുകാരി ആതിര പി എം വിഖ്യാത ചരിത്രകാരി  റൊമില ഥാപ്പര്‍ക്കൊപ്പം ബാബറി മസ്ജിദിലേക്ക് നടത്തുന്ന യാത്രയിലൂടെയാണ് കഥ  പുരോഗമിക്കുന്നത്. ഇരുവരും തമ്മിലുള്ള  സംഭാഷണത്തിലൂടെ ചരിത്ര വസ്തുതകളേയും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളേയും  തിരസ്ക്കരിക്കുന്ന ഇന്ത്യയുടെ  സമകാലിക അവസ്ഥ കഥ  വ്യക്തമാക്കുന്നു.

റൊമില ഥാപ്പറോട്‌ ബയോഡാറ്റ സമർപ്പിക്കാൻ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ  ഉന്നതാധികാരികള്‍ ആവശ്യപ്പെട്ട സമയത്തു വന്ന കഥ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി.

മുണ്ടോളി നാരായണന്‍ ഇംഗ്ലീഷിലേക്ക് കഥ പരിഭാഷപ്പെടുത്തി ഏഷ്യാവില്ലെ ന്യൂസ്‌ പ്രസിദ്ധീകരിച്ചിരുന്നു.

കഥ മലയാളത്തില്‍ ഇവിടെ വായിക്കാം:   

 

 

 

 

 

 

 

കഥ ഇംഗ്ലീഷില്‍ ഇവിടെ വായിക്കാം:

Birds home in on Babri Masjid

 

 


പ്രധാന വാർത്തകൾ
 Top