കൊച്ചി
‘കലക്ടറേറ്റിലെ ജ്യൂസ് കടക്കാരി അമൃത' ട്രാൻസ്ജെൻഡർ അമൃതയ്ക്ക് കുടുംബശ്രീ സമ്മാനിച്ച മേൽവിലാസമാണിത്. മൂന്നുവർഷംമുമ്പ് കുടുംബശ്രീ അനുവദിച്ച 30,000 രൂപയിലാണ് എറണാകുളം കലക്ട്രേറ്റ് പരിസരത്ത് അമൃത ജ്യൂസ് വിൽപനയാരംഭിച്ചത്. ആദ്യമാദ്യം കച്ചവടം കുറവായിരുന്നു. തുറിച്ചുനോട്ടങ്ങളെ പുഞ്ചിരിയോടെ നേരിട്ടതോടെ പ്രതിസന്ധികൾ നീങ്ങി.
പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കുടുംബശ്രീ ഉദ്യോഗസ്ഥരും സുഹൃത്തുക്കളും പിന്തുണയേകി. ഇടയ്ക്കിടെയുള്ള മഴ കച്ചവടത്തെ ബാധിക്കാറുണ്ടെങ്കിലും മാന്യമായി ജീവിക്കാൻ ഇപ്പോൾ ജ്യൂസ് കട മതിയാകും. എറണാകുളം നോർത്ത് സിഡിഎസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘ലക്ഷ്യ’ പ്രത്യേക അയൽക്കൂട്ടം പ്രസിഡന്റാണ് അമൃത. അമൃതയും ട്രാൻസ്ജെൻഡർ സുഹൃത്തുക്കളുംചേർന്ന് കുടുംബശ്രീയുടെ പിന്തുണയോടെ ശ്രീനടരാജ കലാസമിതി രൂപീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം കുറവാണെന്നും ജോലി ലഭിക്കുന്നില്ലെന്നും പറയുന്നവരോട് എട്ടാം ക്ലാസ്സ് യോഗ്യതയുള്ള അമൃതയ്ക്ക് ഒന്നേ പറയാനുള്ളൂ–- അവസരങ്ങളിവിടെയുണ്ട്, കണ്ടെത്തി വിനിയോഗിക്കണം. പിന്തുണയ്ക്കാൻ കുടുംബശ്രീ മുന്നിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..