11 April Sunday

കോവിഡ്‌ പ്രതിരോധത്തിന്റെ പ്രശസ്‌തിയിൽ വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ 13 -ാം ദേശീയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 27, 2021

ഹാനോയ്‌ > വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർടിയുടെ 13 - ാം ദേശീയ സമ്മേളനം ഹാനോയിലെ ദേശീയ കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ചു. കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾരാജ്യത്തിനാകെ പ്രശസ്‌തി ഉണ്ടാക്കിയ ഘട്ടത്തിലാണ് പാർടി സമ്മേളനം ചേരുന്നത്.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് നടക്കുന്ന സമ്മേളനത്തിൽ 51 ലക്ഷം കമ്മ്യൂണിസ്റ്റ് പാർടി അംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 1,587 പേരാണ്‌ പങ്കെടുക്കുന്നത്. ഇതിൽ 14 ശതമാനം വനിതകളും, 11 ശതമാനം ഗോത്രവിഭാഗത്തിൽ നിന്നുള്ളവരുമാണ്. ജനുവരി 25 ന്‌ ആരംഭിച്ച സമ്മേളനം ഫെബ്രുവരി രണ്ടിന്‌ അവസാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top