കരാക്കാസ്
അമേരിക്കയിലെ ഹൂസ്റ്റൺ കേന്ദ്രമായ സിറ്റ്ഗോ എണ്ണക്കമ്പനിയുടെ ആറ് ഉദ്യോഗസ്ഥർക്ക് വെനസ്വേലൻ കോടതി തടവുശിക്ഷ വിധിച്ചു. അഴിമതിക്കേസിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ജയിൽശിഷ വിധിച്ചത്. ഒരാൾക്ക് 13 വർഷവും അഞ്ച് പേർക്ക് എട്ട് മുതൽ 10 വർഷംവരെയുമാണ് തടവ്.
വെനസ്വേലൻ സർക്കാർ കമ്പനിയായ പിഡിവിഎസ്എയ്ക്ക് ഭൂരിപക്ഷ ഉടമസ്ഥതയുള്ള എണ്ണശുദ്ധീകരണ കമ്പനിയാണ് സിറ്റ്ഗോ. അമേരിക്കൻ ഉപരോധംമൂലം ബുദ്ധിമുട്ടുന്ന കമ്പനിയെ തകർക്കാൻ അഴിമതിയിലൂടെ കൂട്ടുനിന്നതിനാണ് ഇവർക്ക് ശിഷ. മൂന്നുവർഷംമുമ്പ് ഇവരെ വെനസ്വേലയിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്, ഇവർക്ക് ഒത്താശ ചെയ്ത പലരെയും പിഡിവിഎസ്എയിൽനിന്ന് പുറത്താക്കി.
വെനസ്വേലയുടെ പരമോന്നത ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കളും അഭിഭാഷകരും അറിയിച്ചു. നിക്കോളാസ് മഡൂറോ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക നീക്കം തീവ്രമാക്കിയത് ഇവരുടെ കേസിനെയും ബാധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..