06 December Friday

റഷ്യൻ മിസൈൽ വാങ്ങിയാൽ ഉപരോധം ഏർപ്പെടുത്തുമെന്ന‌് അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019


ന്യൂഡൽഹി
റഷ്യയിൽനിന്ന‌് എസ‌്400 ട്രയംഫ‌് മിസൈൽ ഇന്ത്യ വാങ്ങുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്ക. അത‌ുമാത്രമല്ല, ഭാവിയിൽ ഇത‌് ഇരു രാജ്യവും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ‌ു നൽകി. റഷ്യ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടതുകൊണ്ടും യുക്രൈനിൽ നടത്തുന്ന ആക്രമണംമൂലവും അവരിൽനിന്നും മിസൈൽ വാങ്ങുന്നത‌് അംഗീകരിക്കാൻ കഴിയില്ലെന്നാണ‌് അമേരിക്കയുടെ വാദം.

500 കോടിയുടെ കരാർ
കഴിഞ്ഞ ഒക‌്ടോബറിലാണ‌് ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘദൂര മിസൈലായ എസ‌് 400 ട്രയംഫ‌് മിസൈൽ വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചത‌്. എന്നാൽ, ഇപ്പോൾ അമേരിക്കയുടെ എതിരാളികളിൽനിന്നും ആയുധങ്ങൾ വാങ്ങിയാൽ ഉപരോധം ഏർപ്പെടുത്തുമെന്ന‌ നിയമമായ കാറ്റസ്‌ക പ്രയോഗിക്കുമെന്നാണ‌് ഭീഷണി. പണം കൈമാറിയാൽ മാത്രമാണ‌് ഉപരോധം ഏർപ്പെടുത്താൻ സാധിക്കുക. അമേരിക്കൻ പ്രസിഡന്റിനാണ‌് ഇതിന്റെ ചുമതല. ബ്രഹ‌്മോസ‌്, എസ‌്400 മിസൈലുകൾ ചൈനയെ പ്രതിരോധിക്കാൻ വേണ്ടിയാണ‌് വാങ്ങുന്നതെന്നാണ‌് ഇന്ത്യയുടെ വാദമെങ്കിലും ഇത‌് ഉൾക്കൊള്ളാൻ തയ്യാറല്ല.

നേരത്തെ അമേരിക്കൻ സഖ്യകക്ഷിയായ തുർക്കിയും റഷ്യയിൽനിന്ന‌് എസ‌്400 വാങ്ങാൻ ശ്രമിച്ചത‌്  നയതന്ത്രബന്ധത്തെ ബാധിച്ചിരുന്നു. അമേരിക്കയുടെ എഫ‌്35 ജെറ്റ‌് കൈമാറണമെങ്കിൽ റഷ്യയുമായി ഒപ്പുവച്ച കരാറിൽനിന്നും പിന്മാറണമെന്നായിരുന്നു അമേരിക്കയുടെ കടുംപിടിത്തം. സമാനമായ പ്രശ‌്നം ഇന്ത്യയും അഭിമുഖീകരിക്കേണ്ടി വരുമെന്നാണ‌് വിലയിരുത്തൽ.


പ്രധാന വാർത്തകൾ
 Top