21 February Thursday

യു‌‌എസ‌് സൈന്യത്തിൽ ട്രാൻസ‌്ജൻഡർ നിരോധനം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

വാഷിങ‌്ടൺ> അമേരിക്കൻ സൈന്യത്തിൽ ട്രാൻസ‌്ജൻഡർ നിരോധനം നടപ്പാക്കിയുള്ള പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ നയത്തിന‌് യുഎസ‌് സുപ്രീം കോടതി അംഗീകാരം. നാല‌് ജഡ‌്ജ‌ിമാർ മാത്രമാണ‌് വിധിയെ എതിർത്തത‌്. നയം പ്രകാരം ലിംഗമാറ്റ ശസ‌്ത്രക്രിയ നടത്തിയവർക്ക‌് സൈന്യത്തിൽ പ്രവർത്തിക്കാനാവില്ല.

ട്രാൻസ‌്‌ജൻഡർ ഭടന്മാരെ സൈന്യത്തിൽ നിലനിർത്താനും ലിംഗമാറ്റ ശസ‌്ത്രക്രിയയ‌്ക്ക‌് തുക അനുവദിച്ചുമുള്ള ഒബാമ ഭരണകാലത്തെ നയം അട്ടിമറിക്കാനുള്ള ശ്രമമാണ‌് ഇതോടെ വിജയിച്ചത‌്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top