18 September Wednesday

മിസൈൽ പരീക്ഷിച്ച്‌ യുഎസ്‌; സംഘർഷനീക്കമെന്ന്‌ റഷ്യ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

വാഷിങ്ടണ്‍
അമേരിക്ക മധ്യദൂര ക്രൂയിസ്‌ മിസൈൽ പരീക്ഷിച്ചു. റഷ്യയുമായി ശീതയുദ്ധ കാലത്തുണ്ടാക്കിയ ഇന്റര്‍ മീഡിയറ്റ് ന്യൂക്ലിയര്‍ ഫോഴ്സ് കരാറില്‍നിന്ന്‌ പിന്മാറിയതിനു പിന്നാലെയാണ്‌ പ്രകോപനകരമായ പരീക്ഷണം. കരാറില്‍നിന്നുള്ള പിന്മാറ്റം ലോകത്ത് ആയുധമത്സരത്തിന്വഴിയൊരുക്കുമെന്നാണ് വി​ദഗ്‌ധരുടെ നി​ഗമനം.

അമേരിക്കയുടെ നീക്കം സൈനിക സംഘർഷങ്ങൾ വർധിപ്പിക്കാൻ വഴിയൊരുക്കുമെന്ന്‌ റഷ്യ പ്രതികരിച്ചു. ഇത്തരം പ്രകോപനങ്ങൾക്ക്‌ മറുപടി നൽകാൻ താൽപ്പര്യമില്ലെന്നും ഉപ വിദേശമന്ത്രി സെർജി റ്യാബ്‌കോവ്‌ പറഞ്ഞു. ഇത് ഖേദകരമാണ്. ആയുധമത്സരത്തിലേക്ക് വലിച്ചിഴയ്‌ക്കപ്പെടുന്നത് അം​ഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

അമേരിക്കൻ സെെന്യത്തിന്റെ നിയന്ത്രണത്തിലുള്ള കലിഫോർണിയയിലെ സാന്‍ നിക്കോളാസ് ദ്വീപില്‍നിന്നാണ് മിസൈൽ പരീക്ഷിച്ചത്. മിസെെല്‍ വിജയകരമായി വിക്ഷേപിച്ചെന്ന്‌ പെന്റഗൺ അറിയിച്ചു. 500 കിലോമീറ്ററിലധികം സഞ്ചരിച്ച്‌ ലക്ഷ്യസ്ഥാനത്ത് പതിച്ചു. പരീക്ഷണത്തില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ വിശകലനത്തിനായി പ്രതിരോധവകുപ്പിന് കെെമാറും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top