08 December Thursday

തോക്കെടുത്ത് യുഎസ്; ഞായറാഴ്ചയുണ്ടായ വെടിവയ്‌പിൽ 9 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2022

ഹൂസ്‌റ്റൺ> അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയുണ്ടായ വെടിവയ്‌പിൽ ഒമ്പതുപേർ മരിച്ചു. തെക്കുപടിഞ്ഞാറൻ ഹൂസ്‌റ്റണിൽ വാടകക്കെട്ടിടത്തിൽനിന്ന്‌ ഒഴിപ്പിച്ച ദേഷ്യത്തിൽ ഒരാൾ കെട്ടിടത്തില മറ്റ്‌ മൂന്ന്‌ വാടകക്കാരെ വെടിവച്ച്‌ കൊല്ലുകയായിരുന്നു. പൊലീസ്‌ അക്രമിയെ വെടിവച്ചുകൊന്നു.


ടെക്സസിൽ ഞായർ പകൽ രണ്ടിന്‌ കാറിലെത്തിയ അക്രമിസംഘം ഫോർട്ട്‌വർത്തിലെ വീടിനുമുന്നിൽ വാഹനം നിർത്തി മുറ്റത്തുനിൽക്കുകയായിരുന്നവർക്കുനേരെ വെടിവച്ച്‌ കടന്നു. പതിനേഴുവയസുകാരനും അഞ്ചുവയസ്സുള്ള കുട്ടിയും മരിച്ചു. ഡെട്രോയിറ്റിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടര മണിക്കൂറോളം ആളുകൾക്കുനേരെ വെടിവയ്പ്‌ നടത്തിയ ആൾക്കായുള്ള തിരച്ചിൽ തുടരുന്നു. വെടിവയ്പിൽ നാലുപേര്‍ മരിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top