19 September Thursday

റഷ്യയുമായുള്ള കരാർ ഇനിയില്ല: ആണവായുധ നിയന്ത്രണത്തിൽ നിന്ന് യുഎസ്‌ ഇന്ന്‌ പിന്മാറും

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

വാഷിങ്‌ടൺ> റഷ്യയുമായുള്ള സുപ്രധാന ആണവായുധ നിയന്ത്രണ കരാറിൽനിന്ന്‌ അമേരിക്ക വെള്ളിയാഴ്‌ച പിന്മാറും. ശീതയുദ്ധകാലത്ത്‌ മിസൈൽ പരീക്ഷണം നിയന്ത്രിക്കാനായി സോവിയറ്റ്‌ യൂണിയനും അമേരിക്കയും ഒപ്പുവച്ച മധ്യദൂര ആണവശക്‌തി (ഐഎൻഎഫ്‌–-ഇന്റർമീഡിയേറ്റ്‌ ന്യൂക്ലിയർ ഫോഴ്‌സസ്‌)കരാറിൽനിന്നാണ്‌  പിന്മാറ്റം.

ഇറാനുമായുള്ള ആണവ കരാറിൽനിന്ന്‌ പിന്മാറിയതിന്‌ പിന്നാലെയാണിത്‌. നിയന്ത്രണമില്ലാതാകുന്നതോടെ 500 മുതൽ 5,500 കിലോമീറ്റർവരെ ദൂരമുള്ള മിസൈലുകൾ ഉപയോഗിച്ച്‌ ആക്രമണം നടത്താൻ ഇരു രാജ്യങ്ങൾക്കുമാകും. റഷ്യ കരാർ ലംഘിച്ചെന്ന്‌ ആരോപിച്ച്‌ ഉടമ്പടിയിൽനിന്ന്‌ പിന്മാറാനുള്ള തയ്യാറെടുപ്പുകൾ അമേരിക്ക ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. റഷ്യ 9 എം729 മിസൈലുകൾ വിന്യസിച്ചുവെന്നായിരുന്നു അമേരിക്കയുടെ ആരോപണം. ആരോപണം നിഷേധിച്ച റഷ്യ ഐഎൻഎഫ്‌ കരാർ ഔദ്യോഗികമായി ഇല്ലാതായെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

കരാറില്ലാതാകുന്നതിൽ പൂർണ ഉത്തരവാദിത്തം റഷ്യക്കാണെന്ന്‌ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ കുറ്റപ്പെടുത്തി. ഐഎൻഎഫ്‌ കരാർ 1987ൽ റൊണാൾഡ്‌ റീഗനും മിഖായേൽ ഗോർബച്ചേവും മധ്യദൂര ആണവശക്‌തി കരാറിൽ ഒപ്പുവച്ചു. കടലിൽനിന്ന്‌ തൊടുന്നവയൊഴികെ ഹ്രസ്വ –-ദീർഘദൂര ആണവ –-ആണവേതര മിസൈലുകൾ കരാർ നിരോധിച്ചു. 1991ഓടെ 2,700 മിസൈൽ കരാർ പ്രകാരം പിൻ‌വലിച്ചു. മിസൈൽ വിനന്യസിക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കൻ അനുവദിച്ചിരുന്നു. ശക്‌തമായ ഏക ഉടമ്പടി ഇല്ലാതാകുന്നത്‌ ലോക സമാധാനത്തിന്‌ വൻ തിരിച്ചടിയാകും.


പ്രധാന വാർത്തകൾ
 Top