വാഷിങ്ടൺ> അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വേട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് മുൻതൂക്കം. ജയിക്കാൻ 270 ഇലക്ടറൽ വോട്ടുകൾ വേണമെന്നിരിക്കെ ജോ ബൈഡൻ 213 വോട്ടുകളുമായി മുന്നിലാണ്. അതേസമയം പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് 174 വോട്ടുകൾ നേടി തൊട്ടരികെയുണ്ട്.
ഇരുവിഭാഗവും വിജയസാധ്യത പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടി കേന്ദ്രങ്ങളിലും ജോ ബൈഡന് മുന്നേറാനായിട്ടുണ്ടെങ്കിലും വോട്ടെണ്ണൽ തുടരുമ്പോൾ ഫലങ്ങൾ മാറിമറിയുന്നുമുണ്ട്. ജയിക്കാനാവശ്യമായ 270 ഇലക്ട്രൽ വോട്ടുകൾ നേടുകയെന്നത് ബൈഡനെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്.വിജയവഴിയിലെന്ന് ബൈഡനും വലിയ മുന്നേറ്റമെന്ന് ട്രപും പറഞ്ഞു.
വലിയ സംസ്ഥാനങ്ങളായ ജോർജിയ, വെർമോണ്ടിൽ, മസാച്യുസെറ്റ്സ്, വെർജീനിയ, വെർമോണ്ട്, മേരിലാൻഡ്, ഡെലാവർ, ന്യൂ ജഴ്സി , അരിസോണ എന്നിവിടങ്ങളിൽ ബൈഡനാണ് വിജയം. അതേസമയം ഇൻഡ്യാന, വെസ്റ്റ് വെർജീനിയ, കെന്റക്കി എന്നിവിടങ്ങൾ ട്രംപ് നിലനിർത്തി. 11 വോട്ടുകളുള്ള അരിസോണ നഷ്ടമായപ്പോൾ കനത്ത മത്സരം നടന്ന ഫ്ളോറിഡ് ട്രംപ് നിലനിർത്തി. 29 ഇലക്ട്രൽ വോട്ടുകളാണ് ഫ്ളോറിഡയിൽ മാത്രമുള്ളത്. അതിനാൽ അവിടത്തെ വിജയം നിർണായകമായിരുന്നു.
അതേസമയം വൈറ്റ് ഹൗസിന് മുന്നിൽ സുരക്ഷ ശക്തമാക്കി. ബ്ലാക്ക് ലൈവ് മാറ്റേഴ്സ് പ്രവർത്തകർ സംഘടിച്ചെന്ന വിവരത്തെ തുടർന്നാണ് ഇവടെ സുരക്ഷ വർധിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..