23 September Saturday

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ 
ഭരണകൂടം വേട്ടയാടുന്നു: യുഎസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023


കലിഫോർണിയ
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന്‌ യുഎസ്‌. അമേരിക്കയുടെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമീഷന്റെ റിപ്പോർട്ടിലാണ്‌ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക്‌ ഇന്ത്യൻ ഭരണസംവിധാനം കൂട്ടുനിൽക്കുന്നതായി വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാ​ഗങ്ങള്‍ മുമ്പ് പുറത്തു പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം യുഎസ്‌ സന്ദർശിക്കാനിരിക്കെ, അമേരിക്കന്‍ അഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  രാജ്യത്ത്‌ മതത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കണമെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

മതപരിവർത്തനം, ഹിജാബ്‌ ധരിക്കൽ, ഗോവധം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി മുസ്ലിം, ക്രിസ്‌ത്യൻ, ദളിത്‌, സിഖ്‌, ആദിവാസികൾ തുടങ്ങിയവരെ അടിച്ചമർത്തുന്നു. 2014 മുതൽ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്ക്‌ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളാണ്‌ സ്വീകരിക്കുന്നത്‌’–- റിപ്പോർട്ടിൽ പറയുന്നു. സിഎഎ, എൻആർസി തുടങ്ങിയ വിഷയങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top