18 February Monday

യുഎസ‌് – ചൈന വ്യാപാര ചർച്ച ഈ മാസം

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019

വാഷിങ‌്ടൺ > അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ  മൂന്നാംഘട്ട ചർച്ചകൾ 14, -15 തീയതികളിൽ ബീജിങ്ങിൽ നടക്കും. വൈറ്റ‌് ഹൗസാണ‌് ചർച്ച സമബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത‌്. അമേരിക്കയെ പ്രതിനിധാനംചെയ‌്ത‌് വ്യാപാര പ്രതിനിധി റോബർട്ട‌് ലൈറ്റ‌്തൈസറും ട്രഷറി സെക്രട്ടറി സ്റ്റീഫൻ മുഞ്ചിനും  ട്രംപ‌് ലോക ബാങ്ക‌് പ്രസിഡന്റായി നാമനിർദേശം ചെയ്ത ഡേവിഡ‌് മൽപാസും ചർച്ചയിൽ പങ്കെടുക്കും.

വ്യാപാരയുദ്ധം തുടർന്നാലുണ്ടാകുന്ന പ്രതിസന്ധികളെപ്പറ്റിയും അത‌് പരിഹരിക്കാനുള്ള പോംവഴികളുമാകും ചർച്ചചെയ്യുക. മാർച്ച‌് ഒന്നിനകം തീരുമാനത്തിലെത്തണമെന്നാണ‌് ഇരു രാജ്യവും മുമ്പ‌് തീരുമാനിച്ചിരുന്നത‌്.
പക്ഷേ, ഈ സമയപരിമിതിക്കുള്ളിൽ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും ചൈനീസ‌് പ്രധാനമന്ത്രി ഷി ജിങ‌്പിങ്ങും തമ്മിലുള്ള ചർച്ച നടക്കുമോ എന്നതുറപ്പായിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top