ബർലിൻ
ലോകത്ത് അക്രമവും സംഘർഷവും മനുഷ്യാവകാശ ലംഘനങ്ങളുംമൂലം പലായനം ചെയ്തവരുടെ എണ്ണം 10 കോടി കടന്നെന്ന് യുഎൻ അഭയാർഥികാര്യ ഏജൻസി. ലോകജനസംഖ്യയുടെ ഒരു ശതമാനമാണിത്. ഉക്രയ്ന് യുദ്ധമാണ് കാരണം. ഭയപ്പെടുത്തുന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നതെന്ന് യുഎൻ അഭയാർഥി ഹൈക്കമീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.
പലായനത്തിന് നിർബന്ധിതരാകുന്നവർ 2021 അവസാനത്തോടെ ഒമ്പതു കോടിയായി. ഉക്രയ്നിലെ യുദ്ധംമൂലം 60 ലക്ഷം പേർ പലായനം ചെയ്തു. 80 ലക്ഷം പേർ കുടിയിറക്കപ്പെട്ടു. കുടിയിറക്കപ്പെട്ട് സ്വന്തം രാജ്യത്തുതന്നെ കഴിയുന്നവർ അഞ്ചുകോടി 32 ലക്ഷമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..