21 March Thursday

സൗദിയുവതി അഭയാർഥിതന്നെ: യുഎൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019

സിഡ‌്നി > സൗദിഅറേബ്യയിൽനിന്ന‌് ഓ‌സ‌്ട്രേലിയയിലേക്കുള്ള യാത്രാമധ്യേ തായ‌്‌ലൻഡിൽ പിടിയിലായ സൗദിയുവതി അഭയാർഥിതന്നെയെന്ന‌ും അവരെ സംരക്ഷിക്കണമെന്നും ഓ‌സ‌്ട്രേലിയയോട‌് യുഎൻ. നിലവിൽ ബാങ്കോക്കിലാണ‌് റഹാഫ‌് മുഹമ്മദ‌് അസൽഖുനൂൻ എന്ന പതിനെട്ടുകാരി. ഇവരെ അഭയാർഥിയായി പരിഗണിക്കാനാണ‌് യുഎൻ നിർദേശം. സൗദിയിലെ പ്രാദേശിക സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളായ റഹാഫ‌് വീട്ടുപ്രശ‌്നങ്ങളെ തുടർന്നാണ‌് സൗദി വിട്ടത‌്.

തായ‌്‌ലൻഡിൽ തടഞ്ഞുവയ‌്ക്കപ്പെട്ടതിനെ തുടർന്ന‌് യുഎൻ ഏജൻസിയായ യുഎൻസിഎച്ച‌്ആർ ആണ‌് റഹാഫിനെ ഏറ്റെടുത്തത‌്. തിരിച്ചയക്കാനുള്ള ശ്രമം ചെറുത്ത റഹാഫ‌് അനധികൃതമായാണ‌് തന്നെ പിടിച്ചുവച്ചിരിക്കുന്നതെന്ന‌് സോഷ്യൽമീഡിയ വഴി പുറത്തറിയിച്ചു. ശാരീരിക–-മാനസിക പീഡനം സഹിക്കാതെയാണ‌് വീടുവിട്ടതെന്നും തിരിച്ചുചെല്ലുന്നത‌് ജീവനുതന്നെ ഭീഷണിയാണെന്നും വ്യക്തമാക്കി. ജനപിന്തുണകൂടിയതോടെ, ഇവരുടെ വിഷയം പരിഗണിച്ച‌് അഭയാർഥിയാണെന്നു തെളിഞ്ഞാൽ അതിപ്രധാന പരിഗണന  നൽകുമെന്ന‌് ഓസ‌്ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ‌് ഹണ്ട‌് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പ്രതികരിക്കാൻ സൗദി അധികൃതർ തയ്യാറായില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top