03 August Monday

യുഎഇയില്‍ 23 മുതല്‍ വിദേശയാത്രയ്‌ക്ക് അനുമതി

അനസ് യാസിന്‍Updated: Wednesday Jun 17, 2020

ദുബായ്‌> യുഎഇയിൽ ജൂൺ 23 മുതൽ സ്വദേശികൾക്കും പ്രവാസികൾക്കും വിദേശ യാത്രയ്‌ക്ക് അനുമതി. ഏതൊക്കെ മേഖലയിലേക്കാണ് യാത്രയ്ക്ക് അനുമതി എന്നകാര്യം പിന്നീട് പ്രഖ്യാപിക്കും. കോവിഡ് മുൻകരുതൽ നടപടികൾക്ക് അനുസൃതമായിരിക്കും യാത്ര.

കോവിഡ്- വ്യാപനം തടയാൻ യുഎഇ സ്വീകരിക്കുന്ന നടപടികൾ വിജയം കൈവരിക്കുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോ​ഗികളും മരണവും കുറഞ്ഞു.അതിനിടെ, അബുദാബി എമിറേറ്റിൽ ഏർപ്പെടുത്തിയ സഞ്ചാരനിയന്ത്രണം ഒരാഴ്ചത്തേക്കുകൂടി നീട്ടി
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top