13 July Monday

അട്ടിമറി നീക്കം: വെനസ്വേലയിൽ അറസ്റ്റിലായവരിൽ 2 അമേരിക്കക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday May 5, 2020

കരാക്കസ് > വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച സംഘത്തിൽ അറസ്റ്റിലായ രണ്ടുപേർ അമേരിക്കൻ പൗരന്മാരാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ. ഇവരുടെ അമേരിക്കൻ പാസ്പോർട്ടടക്കം മഡൂറോ  ദേശീയ ടെലിവിഷനിൽ  പ്രദർശിപ്പിച്ചു.  അമേരിക്കയിലെ പ്രത്യേക ദൗത്യസേനയിലെ അംഗങ്ങളായ ലൂക്ക് ഡെൻമാൻ, ഐറൻ ബെറി എന്നിവരാണ് അറസ്റ്റിലായത്.

നേതാക്കളെ കൊലപ്പെടുത്തി രാജ്യത്ത് അട്ടിമറി നടപ്പാക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മുൻ അമേരിക്കൻ പ്രത്യേക ദൗത്യസേനാംഗമായിരുന്ന ജോർദൻ ഗോർദോ ഈ കാര്യം സമ്മതിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗിഡിയൻ എന്ന് പേരിട്ടിരുന്ന ദൗത്യസംഘത്തിലുള്ള സൈനികർ അമേരിക്കയ്ക്കായി ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചവരാണ്.

പ്രതിപക്ഷ നേതാവായ ഗുവായ്ദോയുടെ സഹായത്തോടെയാണ് അട്ടിമറിനീക്കത്തിന് ലക്ഷ്യമിട്ടത്. മത്സ്യബന്ധനബോട്ടുകളിൽ എത്തിയ സംഘം ഉപയോഗിച്ച വാക്കിടോക്കികളും നിശാകണ്ണടകളും കണ്ടെത്തിയിരുന്നു. അട്ടിമറി ശ്രമത്തിനു പിന്നിൽ അമേരിക്കയും കൊളംബിയയുമാണെന്ന് മഡൂറോ പറഞ്ഞു.




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top