17 February Sunday

ഭീതി മാറാതെ ഇന്തോനേഷ്യ

വെബ് ഡെസ്‌ക്‌Updated: Monday Dec 24, 2018

ജക്കാർത്ത > തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പവും സുനാമിയും ഇന്തോനേഷ്യയുടെ ഉറക്കം കെടുത്തുന്നു. സാമൂഹ്യവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിലേക്കാണ‌് അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ ഈ ദ്വീപുരാജ്യത്തെ തള്ളിവിടുന്നത‌്. ശനിയാഴ‌്ച രാത്രിയുണ്ടായ സുനാമിതന്നെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഭൂകമ്പ സാധ്യത ഒന്നും ഇല്ലാതിരുന്നതിനാൽ അധികൃതർ ജനങ്ങൾക്ക‌് മുന്നറിയിപ്പു നൽകിയിരുന്നില്ല.

കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ചെറു ചലനങ്ങൾ സാധാരണ തിരമാല ഉയരാൻ കാരണമാവാറുണ്ട‌്. ഭൗമഫലകങ്ങൾ ഇടക്കിടെ തെന്നിമാറുന്നതാണ‌് സാധാരണ സുനാമിക്ക‌് കാരണമാകുന്നത‌്. തീരത്തിന്റെ ഘടനയും പ്രതിസന്ധി രൂക്ഷമാക്കുന്നു. തീരത്തിന്റെ അടിത്തട്ടിന്റെ പ്രത്യേകതയും ആഘാതം കടുപ്പിക്കുന്നു.

സെപ‌്തംബറിൽ ഉണ്ടായ കനത്ത ഭൂകമ്പവും മണ്ണിടിച്ചിലും വൻനാശമാണ‌് വരുത്തിയത‌്. തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിനാൽ വിനോദ സഞ്ചാര മേഖലയ‌്ക്കും കനത്ത നഷ‌്ടമാണ‌്.

ശനിയാഴ‌്ച രാത്രി തീരത്ത‌് വലിയ സംഗീതപാർടി നടക്കവെയാണ‌് തിരമാലകൾ അടിച്ചുകയറിയത‌്. സംഗീത ബാൻഡിലെ അംഗങ്ങളെല്ലാം വെള്ളത്തിൽപ്പെട്ടു. നഷ‌്ടപ്പെട്ട സുഹൃത്തുക്കളെയോർത്ത‌് സഹപ്രവർത്തകർ തേങ്ങുന്നു. ഒരു ദുരന്തത്തിന്റെ നഷ‌്ടം നികത്തും മുമ്പാണ‌് അടുത്തത‌് എത്തുന്നത‌്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ‌്ടങ്ങളിൽ നിന്നും ജനങ്ങൾ പുതിയ ജീവിതം കെട്ടിപ്പടുക്കുമ്പോഴേക്കും അടുത്ത സുനാമിയെത്തും.


പ്രധാന വാർത്തകൾ
 Top