16 February Saturday

ഇന്ത്യൻ വംശജർ യുഎസിൽ ഉന്നതപദവിയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

വാഷിങ‌്ടൺ> മൂന്ന‌് ഇന്ത്യൻവംശജരായ അമേരിക്കക്കാർ യുഎസിൽ ഉന്നതാധികാരപദവിയിലേക്ക‌്. ആണവോർജ പദ്ധതിയുടെ അസി. സെക്രട്ടറിയായി റിത ബരൻവാളും പ്രൈവസി ആൻഡ‌് സിവിൽ ലിബർട്ടീസ‌് ഓവർസൈറ്റ‌് ബോർഡ‌ിലെ അംഗമായി ആദിത്യ ബംസായിയും  അമേരിക്കൻ ട്രഷറിയുടെ അസി. സെക്രട്ടറിയായി ബിമൽ പട്ടേലുമാണ‌്

സുപ്രധാന തസ‌്തികകളിലേക്ക‌് എത്തുന്നത‌്. മൂന്നുപേരെയും നാമനിർദേശം ചെയ‌്തുള്ള പട്ടിക സെനറ്റ‌് സമർപ്പിച്ചു.
നാവികസേനയുടെ അണുനിലയങ്ങൾക്ക‌്  ആവശ്യമായ ഇന്ധനം കണ്ടെത്തിയതിലൂടെയാണ‌് റിത ന്യൂക്ലിയർ എനർജിയുടെ പദവിയിൽ എത്തുന്നത‌്. ബംസായി മുമ്പ‌് അമേരിക്കൻ നീതിന്യായവകുപ്പിന്റെ നിയമോപദേശകനായിരുന്നു. പട്ടേൽ നിലവിൽ ഫിനാൻഷ്യൽ സ‌്റ്റെബിലിറ്റി ഓവർസൈറ്റ‌് കൗൺസിലിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ‌് സെക്രട്ടറിയാണ‌്.
|
ആദ്യമായി ക്യാബിനറ്റ‌് പദവിയിലെത്തിയ ഇന്ത്യൻ വംശജയായ നിക്കി ഹാലേയും ആദ്യ അമേരിക്കൻ ഡെപ്യൂട്ടി പ്രസ‌് സെക്രട്ടറിയായ രാജ‌് ഷായും ട്രംപ‌് സർക്കാരിൽനിന്നു പുറത്തുപോയിരുന്നു. ട്രംപിന്റെ വിശ്വസ‌്തനായിരുന്ന രാജ‌് ഷാ വൈറ്റ‌്ഹൗസിന്റെ ഉപവക്താവ‌് സ്ഥാനത്തുനിന്ന‌് കഴിഞ്ഞദിവസമാണ‌് രാജിവച്ചത‌്. ഇതുവരെ ഏകദേശം 36 ഇന്ത്യൻ വംശജരെ ട്രംപ‌് പ്രധാന പദവിയിലേക്ക‌് നാമനിർദേശം  ചെയ്യുകയോ നിയമിക്കുകയോ ചെയ‌്തിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top