20 February Wednesday

അ​ട​വ് മാ​റ്റി ട്രം​പ്; മ​തി​ൽ കെ​ട്ടാ​ൻ പ​ണം കൊടുത്താൽ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കുമെന്ന്‌ വാഗ്‌ദാനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

വാഷിംഗ്ടൺ> മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ കെ​ട്ടാ​നു​ള്ള പ​ണം കൊടുത്താൽ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് താ​ത്കാ​ലി​ക​മാ​യി സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് ട്രം​പ്‌. രേ​ഖ​ക​ളി​ല്ലാ​ത്ത ഏ​ഴ് ല​ക്ഷ​ത്തോ​ളം വ​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് താ​ത്കാ​ലി​ക​മാ​യി സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് ട്രം​പി​ന്‍റെ വാ​ഗ്ദാ​നം.

പ​ക്ഷേ ഒരു നി​ബ​ന്ധ​നകൂടി ട്രംപ്‌ മുന്നോട്ട്‌വയ്‌ക്കുന്നുണ്ട്‌. മ​തി​ലു കെ​ട്ടാ​നു​ള്ള ഫ​ണ്ടി​ലേ​ക്ക് 5.7ബി​ല്യ​ൺ ഡോ​ള​ർ തു​ക ന​ൽ​ക​ണം. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കു​ള്ള സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്നു ട്രം​പ് അ​റി​യി​ച്ചു. വൈ​റ്റ്ഹൗ​സി​ൽ നി​ന്ന് ന​ട​ത്തി​യ 13 മി​നി​റ്റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള അ​ഭി​സം​ബോ​ധ​ന​യി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം പ്ര​സി​ഡ​ന്‍റ് സം​സാ​രി​ക്കു​ന്ന​തി​ന് മു​ന്നേ ത​ന്നെ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ന്നും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ഗ്ദാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നും അ​തേ​സ​മ​യം അ​ഭ​യാ​ർ​ഥി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഇ​നി​യും ശ്ര​മി​ക്കു​മെ​ന്നും ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വും സെ​ന​റ്റ​റു​മാ​യ ച​ക് ഷൂ​മ​റും വ്യ​ക്ത​മാ​ക്കി.


പ്രധാന വാർത്തകൾ
 Top