05 April Sunday

ഹാഫീസ്‌ സയീദിന്റെ കേസിൽ വിധി പറയുന്നത്‌ നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ലാഹോർ >  മുംബൈ ഭീകരാക്രമണസൂത്രധാരൻ ഹാഫീസ്‌ സയീദിനെതിരായ കേസിൽ വിധി പറയുന്നത്‌ നീട്ടി. ഹാഫിസ് സയീദിന്റെ അഭ്യര്‍ഥന പ്രകാരമാണ് പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതിവിധി പറയുന്നത് നീട്ടിയത്. കേസില്‍  ചൊവ്വാഴ്‌ച  വിധി പ്രസ്‌താവിക്കും.  കേസില്‍ ശനിയാഴ്ച വിധി പറയുമെന്നാണ് ജഡ്‌ജി അർഷാദ് ഹുസൈൻ ഭൂട്ട നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍,  വിധി പറയുന്നത് ചൊവ്വാഴ്ചവരെ നീട്ടാന്‍ സയീദ് അപേക്ഷ നല്‍കുകയായിരുന്നു.

 അതേസമയം സയീദിന്റെ അപേക്ഷയെ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ എതിർത്തു.  ഇരു വിഭാഗങ്ങളുടെയും വാദം കേട്ടതിന് ശേഷമാണ് 11 ന് വിധി പറയാന്‍ കോടതി തീരുമാനിച്ചത്.  ഭീകരവാദപ്രവര്‍ത്തനത്തിന് പണം സമാഹരിച്ച കേസിൽ സയീദിനും കൂട്ടാളികൾക്കും പങ്കുണ്ടെന്ന്‌ തെളിയിക്കാൻ ഇരുപതോളം സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.

 ഭീകരവാദപ്രവർത്തനത്തിന്‌ ധനസഹായം നൽകിയതിന്‌ പഞ്ചാബ്‌ പൊലീസിന്റെ തീവ്രവാദ വകുപ്പിന്റെ അപേക്ഷയിൽ  ലാഹോർ, ഗുജ്‌റൻവാല നഗരങ്ങളിൽ സയീദിനെതിരെ കേസുകൾ  രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top