20 August Tuesday

ജനാധിപത്യ സർക്കാർ വേണമെന്ന‌് സുഡാൻ ജനത

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

ഖാർത്തൂം > സുഡാനിൽ ഉടൻ ജനാധിപത്യ സർക്കാർ രൂപീകരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് പ്രക്ഷോഭകർ തെരുവിലിറങ്ങി. പ്രസിഡന്റ‌് ഒമർ അൽ ബാഷറിനെ പുറത്താക്കിയശേഷം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത‌ സൈന്യം അധികാരം വിട്ടൊഴിയണമെന്ന‌് അവർ ആവശ്യപ്പെട്ടു. അൽ ബാഷർ പുറത്താക്കപ്പെട്ടെങ്കിലും ആ ഭരണകൂടത്തിന്റെ അവശിഷ‌്ടങ്ങൾ ഇപ്പോഴും ജനങ്ങൾക്ക‌് ഭീഷണിയായി തുടരുകയാണ‌്.

അത‌് ഇല്ലാതാകണമെങ്കിൽ സൈനിക കൗൺസിൽ ജനാധിപത്യ സർക്കാരിന‌് വഴി തുറന്നുകൊടുക്കണമെന്നാണ‌് പ്രക്ഷേ‌ാഭകരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച‌് പ്രക്ഷേ‌ാഭകർ ഖാർത്തൂമിലെ സൈനിക ഹെഡ‌്ക്വാട്ടേഴ‌്സിലേക്ക‌് മാർച്ച‌് നടത്തി.


പ്രധാന വാർത്തകൾ
 Top