24 May Tuesday

പ്രതിപക്ഷം സർക്കാരിൽ ചേരില്ല; പുറത്തുനിന്ന്‌ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


കൊളംബോ
ശ്രീലങ്കൻ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെയെ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ നിയമിച്ചതിൽ പ്രതിഷേധം ശക്തമായിരിക്കെ സർക്കാരിൽ ചേരില്ലെന്ന്‌ പ്രതിപക്ഷ പാർടികൾ പ്രഖ്യാപിച്ചു. ഇതോടെ മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിലായി. എന്നാൽ, രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടാൻ സർക്കാരിന്‌ പുറത്തുനിന്ന്‌ പിന്തുണ നൽകാമെന്ന്‌ പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്‌.

രജപക്‌സെ –- വിക്രമസിംഗെ സർക്കാരിൽ ചേരാനാകില്ലെന്ന്‌ ഭരണകക്ഷിയായ എസ്‌എൽപിപിയിലെ സ്വതന്ത്ര വിഭാഗം എംപി വിമൽ വീരവൻസ പറഞ്ഞു. മുൻ പ്രസിഡന്റ്‌ മൈത്രിപാല സിരിസേനയുടെ പാർടിയായ എസ്‌എൽഎഫ്‌പിയും ഇടതുപക്ഷ പാർടിയായ ജെവിപിയും സർക്കാരിൽനിന്ന്‌ വിട്ടുനിൽക്കാൻ തീരുമാനിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ തോറ്റ വിക്രമസിംഗെയുടെ സർക്കാരിൽ അംഗമാകാനില്ലെന്നാണ്‌ എസ്ജെബി നിലപാട്‌.ആഭ്യന്തര കലാപത്തെ തുടർന്ന്‌ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതോടെ എല്ലാ രാഷ്‌ട്രീയ പാർടികളെയും ചേർത്ത്‌ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നായിരുന്നു സഹോദരനും പ്രസിഡന്റുമായ ഗോതബായ രജപക്‌സെ പ്രഖ്യാപിച്ചിരുന്നത്‌. എന്നാൽ, യുണൈറ്റഡ്‌ നാഷണൽ പാർടിയുടെ ഏക എംപിയായ റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top