06 December Friday

ശ്രീലങ്കന്‍ പ്രസിഡന്റിനെ ഇന്നറിയാം; പോളിങ് 80 ശതമാനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

കൊളംബോ > ശ്രീലങ്കയിൽ ശനിയാഴ്‌ച നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ വിജയി ആരെന്ന്‌   ഞായറാഴ്‌ച അറിയാനായേക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം തിങ്കളാഴ്‌ചയാണ്‌. ശനിയാഴ്‌ച വൈകിട്ട്‌ പോളിങ്‌ കഴിഞ്ഞ ഉടനെ വോട്ടെണ്ണൽ ആരംഭിച്ചിട്ടുണ്ട്‌.  വടക്കുപടിഞ്ഞാറൻ ശ്രീലങ്കയിൽ മുസ്ലിംവോട്ടർമാർ സഞ്ചരിച്ച രണ്ട്‌ ബസുകൾക്കുനേരെ വെടിവയ്‌പും കല്ലേറും ഉണ്ടായതടക്കം ചില അക്രമസംഭവങ്ങളുടെ വാർത്തയുണ്ട്‌. ആളപായമുള്ളതായി റിപ്പോർട്ടില്ല. 1.6 കോടിയോളം വോട്ടർമാരുള്ള ശ്രീലങ്കയിൽ 35 സ്ഥാനാർഥികളാണ്‌  മത്സരിച്ചത്‌.  80 ശതമാനത്തോളം പേർ വോട്ട്‌ ചെയ്‌തു.

മുൻ പ്രസിഡന്റ്‌ മഹിന്ദ രജപക്‌സെയുടെ അനുജനും മുൻ പ്രതിരോധ സെക്രട്ടറിയുമായ ഗോതബായ രജപക്‌സെയും(70) ഭരണകക്ഷിയായ യുഎൻപിയുടെ സ്ഥാനാർഥി സജിത്‌ പ്രേമദാസയും(52) തമ്മിലാണ്‌ പ്രധാന മത്സരം. നാഷണൽ പീപ്പിൾസ്‌ പവർ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന ഇടതുപക്ഷ ജനതാവിമുക്തി പെരമുന സ്ഥാനാർഥി അനുര കുമാര ദിസനായകെയാണ്‌ ഇവർക്ക്‌ പ്രധാന വെല്ലുവിളി. മുൻ സേനാതലവൻ മഹേഷ്‌ സേനാനായകെ നാഷണൽ പീപ്പിൾസ്‌ പാർടി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top