28 September Wednesday

കൊട്ടാരത്തിലെ 
നീന്തൽക്കുളത്തിൽ 
നീരാട്ട് ;അടുക്കളയിൽ പാചകം

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022

കൊളംബോ
ശ്രീലങ്കൻ  പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ ഔ​ദ്യോ​ഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ അടുക്കളയിൽ കയറി ആഹാരം പാചകംചെയ്ത് കഴിക്കുന്നതിന്റെയും നീന്തൽക്കുളത്തിൽ കുളിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

അതേസമയം ഇവർ കെട്ടിടം നശിപ്പിക്കുകയോ തകർക്കുകയോ ചെയ്തിട്ടില്ല. തീൻമേശയിൽ ഇരിക്കുന്ന ആഹാരവും വീഞ്ഞുമെല്ലാം  കഴിക്കുന്നുണ്ട്. ഇടയ്ക്ക് മുദ്രാവാക്യം വിളിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. മറ്റു ചിലർ കിടപ്പുമുറിയിൽ കയറിക്കിടന്ന് സെൽഫിയെടുത്തു. വസതിയിലുണ്ടായിരുന്ന വസ്ത്രങ്ങളും ചെരുപ്പുകളും മറ്റ് വസ്തുക്കളുമെല്ലാം ഇവർ കൈക്കലാക്കി. കെട്ടിടം മുഴുവൻ ശ്രീലങ്കൻ ദേശീയ പതാകയേന്തിയ പ്രതിഷേധക്കാര്‍ വളഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top