17 June Monday

സ‌്ഫോടനപരമ്പരയിലെ വീഴ്ച; ശ്രീലങ്ക ഇന്റലിജൻസ‌് മേധാവിയെ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

കൊളംബോ> ഈസ്റ്റർ ദിനത്തിലുണ്ടായ സ‌്ഫോടനപരമ്പരയിലെ  വീഴ്ച കണക്കിലെടുത്ത‌് ഇന്റലിജൻസ‌് മേധാവി സിസിര മെൻഡിസിനെ  പ്രസിഡന്റ‌് മൈത്രിപാല സിരിസേന പുറത്താക്കി.

പാർലമെന്റ‌് സെലക്ട് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് നടപടി. നരേന്ദ്ര മോഡി ലങ്കാ സന്ദർശനം നടത്തുന്നതിന‌് തൊട്ടുമുമ്പാണ‌് ഇന്റലിജൻസ‌് മേധാവിയെ സിരിസേന പുറത്താക്കിയത‌്.

എന്നാൽ, മെൻഡിസ‌് രാജിവച്ചതാണോ പുറത്താക്കിയതാണോ എന്നതിനെ സംബന്ധിച്ച‌് വ്യക്തമായ റിപ്പോർട്ടുകളില്ല. നേരത്തേതന്നെ തീവ്രവാദ ആക്രമണമുണ്ടായേക്കാവുന്ന അറിയിപ്പ‌് ലഭിച്ചിട്ടും മുൻകരുതൽ എടുക്കാത്തതിനാലാണ‌് നടപടിയെന്നാണ‌് സർക്കാരിന്റെ ഭാഷ്യം.  ആക്രമണം നടന്നേക്കാവുന്ന പള്ളികളുടെ വിവരമടക്കം ഇന്ത്യ ശ്രീലങ്കയക്ക‌് 21 മണിക്കൂറിനുമുമ്പ‌് കൈമാറിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top