27 May Wednesday

വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയിൽ നിന്നും പോകുന്നതിനു പ്രത്യേകം ഫ്ലൈറ്റുകൾ

കെ എൽ ഗോപിUpdated: Saturday Mar 28, 2020

ദുബായ് >  കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം ഫ്ളൈറ്റുകൾ നിർത്തി വെച്ച സാഹചര്യത്തിൽ അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി പൗരന്മാരെ നാട്ടിൽ എത്തിക്കുന്നു. ഇതനുസരിച്ച്‌  കുട്ടികൾ ഉൾപ്പെടെയുള്ള 25 പേരുടെ യു എസ് സംഘത്തെ അബുദാബിയിൽ  നിന്നും ഇന്നലെ പ്രത്യേക വിമാനത്തിൽ തിരികെ അയച്ചു. അബുദാബിയിലെ യു എസ് എംബസിയുടെ നേതൃത്വത്തിലാണ് ഇവർക്ക് മടക്കയാത്ര ഒരുക്കിയത്.  

മാർച്ച്  28 ശനിയാഴ്ച ഒരു ഫ്ലൈ ദുബായ് വിമാനത്തിന് ബ്രിട്ടനിലേക്ക് പുറപ്പെടാനുള്ള അനുമതി ലഭിച്ചതായി  ബ്രിട്ടീഷ് അംബാസഡർ പാട്രിക് മൂഡി അറിയിച്ചു. ഹീത്രൂവിലേക്ക് ഉള്ള കണക്ഷൻ ഫ്ലൈറ്റ് അടക്കം ഫ്ലൈ ദുബായ് ബ്രിട്ടീഷ് പൗരന്മാർക്ക് സീറ്റുകൾ ഉറപ്പു വരുത്തിയിയിട്ടുണ്ടെന്നും, യുഎഇയിൽ നിന്ന് അടിയന്തിരമായി പോകാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഉടൻ തന്നെ എയർലൈനിൽ നേരിട്ടോ ബുക്കിംഗ് ഏജൻസികൾ  വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നും ബ്രിട്ടീഷ് അംബാസഡർ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.  

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top