25 June Tuesday

കെർഷ്‌ കപ്പലപകടം: 6 ഇന്ത്യക്കാർ മരിച്ചു, രക്ഷപ്പെട്ടവരിൽ മലയാളിയും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

മോസ്‌കോ >  ക്രിമിയയിലെ കെർഷ്‌ കടലടുക്കിൽ ഉണ്ടായ കപ്പലപകടത്തിൽ 6 ഇന്ത്യക്കാർ മരിച്ചു. ഒരു കപ്പലിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ ഇന്ധനം നിറയ്‌ക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. മലയാളിയായ ആശിഷ്‌ അശോക്‌ നായർ ഉൾപ്പെടെ നാലുപേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 15 ഇന്ത്യക്കാരാണ്‌ രണ്ടു കപ്പലിലുമായി ഉണ്ടായിരുന്നത്‌. അപകടത്തിൽ 14 പേർ മരിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.



തിങ്കളാഴ്‌ചയാണ്‌ പുറംകടലിൽ മറ്റൊരു കപ്പലിലെ ടാങ്കറിലേക്ക്‌ ഇന്ധനം നിറക്കുന്നതിനിടെ കപ്പലിൽ സ്‌ഫോടനമുണ്ടായത്‌. രണ്ടുകപ്പലുകൾക്കും തീപിടിച്ചു. ഇന്ത്യ, തുർക്കി, ലിബിയ രാജ്യങ്ങളിലെ ജീവനക്കാരാണ്‌ കപ്പലിലുള്ളത്‌. ഒരു കപ്പലിൽ 8 ഇന്ത്യക്കാരും 9 തുർക്കിക്കാരുമാണുള്ളത്‌. മറ്റൊന്നിൽ 7 ഇന്ത്യക്കാരുൾപ്പെടെ 15 ജീവനക്കാരുണ്ട്‌.

ടാൻസാനിയൻ കപ്പുലുകളായ മാസ്‌ട്രോ, കാനഡി എന്നിവയ്‌ക്കാണ്‌ തീപിടിച്ചത്‌. രണ്ടുദിവസമായിട്ടും തീ അണയ്‌ക്കാൻ കഴിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന്‌ തടസ്സമാകുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top