ഹോട്ടൽ , അക്കൗണ്ടിങ്‌ അടക്കം സൗദിയില്‍ 14 മേഖലയിൽക്കൂടി സ്വദേശിവല്‍ക്കരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2019, 09:17 AM | 0 min read

റിയാദ്‌> കൂടുതൽ മേഖലകളിലേക്ക്‌ സ്വദേശിവൽക്കരണം വ്യാപിപ്പിക്കാൻ സൗദി തൊഴിൽമന്ത്രാലയം നടപടി തുടങ്ങി. റസ്‌റ്റോറന്റും അക്കൗണ്ടിങ്ങുമടക്കം 14 മേഖലയിൽ സ്വദേശിവൽക്കരണത്തിനായി "തൗതീൻ' എന്ന പദ്ധതി നടപ്പാക്കാനാണ് നീക്കം.

അഞ്ചു ഗ്രൂപ്പിലായി വിനോദസഞ്ചാരം, വാർത്താവിനിമയം, വിനോദം, വിവരസാങ്കേതികവിദ്യ, ഗതാഗതം, റസ്‌റ്റോറന്റ്‌, കോഫി ഷോപ്പ്, കരാർ, റിയൽ എസ്റ്റേറ്റ്, നിയമോപദേശം, എൻജിനിയറിങ്‌, അക്കൗണ്ടിങ്‌ മേഖലകളിലാണ് സ്വദേശിവൽക്കരണം. 

സ്വദേശിവൽക്കരണം ഊർജിതമാക്കിയതോടെ സൗദിയിൽ തൊഴിലില്ലായ്മ 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നാലു ഘട്ടത്തിലായി വാർത്താവിനിമയം, വിവിരസാങ്കേതികവിദ്യ മേഖലയിൽ 14,000 തൊഴിലവസരം സ്വദേശിവൽക്കരിക്കാനുള്ള പദ്ധതി തുടങ്ങി.  14 മേഖലയിൽക്കൂടി സ്വദേശിവൽക്കരണം നടപ്പാക്കുന്നതോടെ ലക്ഷക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും.



deshabhimani section

Related News

View More
0 comments
Sort by

Home