04 July Saturday

സൗദിയിൽ അവശ്യസർവീസുകളെ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കി

എം എം നഈംUpdated: Monday Mar 23, 2020

റിയാദ്‌> സൗദിയിൽ ഇന്നുമുതല്‍ 21 ദിവസത്തേക്ക് നടപ്പിലാക്കുന്ന കര്‍ഫ്യൂ വില്‍ നിന്നും അവശ്യസർവീസുകളെ ഒഴിവാക്കി. ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റ് പോലുള്ള സ്ഥാപനങ്ങള്‍, പച്ചക്കറി, ചിക്കന്‍, മാംസം, ബേക്കറി ഉത്പാദന കേന്ദ്രങ്ങള്‍, ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, ഫാര്‍മസി, ഡിസ്പന്‍സറി, ആശുപത്രികള്‍, ലാബോറട്ടറി മെഡിക്കലുമായി ബന്ധപ്പെട്ട സഥാപനങ്ങള്‍, മാധ്യമ വിഭാഗം,പാര്‍സല്‍ സര്‍വീസ് വാഹനങ്ങള്‍, ചരക്ക് കടത്ത്, കസ്‌റ്റംസ്‌ ക്ലിയറൻസ്‌, ഗോഡൗണ്‍, ലോജസ്റ്റിക് സര്‍വീസ്, ആരോഗ്യ, ഭക്ഷ്യ, പോര്‍ട്ടു മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവ.

ഓണ്‍ ലൈന്‍ ബിസിനസ്സ് ജോലിക്കാര്‍, ഹോട്ടല്‍, ലോഡ്ജ്, സേവനം. പെട്രോള്‍ പമ്പുകള്‍ വൈദ്യുത സേവനം, ധന കാര്യ സേവന,ഇന്‍ഷൂറന്‍സ് , നജൂം, ചികിത്സാ അപ്രൂവ്‌ സേവന വിഭാഗം,ഇന്റർ നെറ്റ് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം, ജലവിതരണം, വീടുകളില്‍ ജലം എത്തിക്കുന്ന സ്ഥാപനങ്ങള്‍,
സുരക്ഷാ വിഭാഗങ്ങളുടെ, ആരോഗ്യ സേവന സര്‍ക്കാരിനു ഇ്ന്‍സ് പെക്ടര്‍മാരുടെ വാഹനങ്ങള്‍ക്കും അനുമതിയുണ്ടാവും.

വീടുകളിലേക്കു ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും (തൗവ്‌സീല്‍) എത്തിക്കുന്നവർ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക് വിളിക്കാന്‍ പോവുന്നവരേയും ഡിപ്‌ളോമാറ്റിക്, ജീവനക്കാര്‍, ഈ സ്ഥാനത്ത് സേവന ചെയ്യുന്നവര്‍ താമസ കേന്ദ്രങ്ങളിലേക്കു പോവുന്നതിനു തടസ്സമുണ്ടാവില്ല.കര്‍ഫ്യൂ ഘട്ടത്തില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ പോലീസ്‌, സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാവും


പ്രധാന വാർത്തകൾ
 Top