18 February Monday

സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് എസ് ആര്‍ നാഥന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 23, 2016

സിംഗപ്പൂര്‍> ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ മുന്‍ പ്രസിഡന്റ് എസ് ആര്‍ നാഥന്‍ (സെല്ലപ്പുറം രാമനാഥന്‍ –92) അന്തരിച്ചു. രാവിലെ സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1999 മുതല്‍ തുടച്ചയായി 2011 വരെ സിംഗപ്പൂരിന്റെ പ്രസിഡന്റായിരുന്നു. 1999ല്‍  പ്രസിഡന്റ് പദവിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രത്യേകയും അദ്ദേഹത്തിനുണ്ട്. കൂടുതല്‍ കാലം പ്രസിഡന്റ് പദവിയില്‍ ഇരുന്നതും ഏറെ ജനകീയനായ എസ് ആര്‍ നാഥനാണ്.

തമിഴ്‌നാട്ടില്‍നിന്നും സിംഗപ്പൂരിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബത്തിലാണ് എസ് ആര്‍ നാഥന്റെ ജനനം. വിദ്യാഭ്യാസത്തിന് ശേഷം സിംഗപ്പൂര്‍ മെഡിക്കല്‍ സോഷ്യല്‍  സര്‍വീസില്‍ ചേര്‍ന്ന നാഥന്‍ തുടര്‍ന്ന് രാഷ്ട്രീയ നേതാവായി ഉയരുകയായിരുന്നു. എസ് ആര്‍ നാഥന്റെ നിര്യാണത്തില്‍ സിംഗപ്പൂര്‍ പ്രസിഡന്റും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു.

 

പ്രധാന വാർത്തകൾ
 Top